ഇംഗ്ലീഷ് ഭാഷയിൽ അത്ഭുതകരമായ കണ്ടുപിടിത്തവുമായി മലയാളി
text_fieldsപത്തനംതിട്ട: ഇംഗ്ലീഷ് ഭാഷയിൽ അത്ഭുതകരമായ കണ്ടുപിടിത്തവുമായി മലയാളി അധ്യാപകൻ. നാനൂറ്റി ഇരുപതിൽപരം ലളിത സമവാക്യങ്ങൾകൊണ്ട് ഇംഗ്ലീഷ് ഭാഷയിലെ എല്ലാത്തരം വാക്യങ്ങളും അനായാസേന എഴുതാനും സംസാരിക്കാനും സാധിക്കുന്ന ഇംഗ്ലീഷ് പാഠ്യപദ്ധതിയാണ് ചെങ്ങന്നൂർ കുളിക്കാംപാലം പള്ളിതെക്കേതിൽ പി.കെ. പ്രേംദാസ് എന്ന അധ്യാപകൻ രൂപകൽപന ചെയ്തത്.
ഇംഗ്ലീഷ് മാതൃഭാഷയായ ബ്രിട്ടൻ, അമേരിക്ക, കാനഡ, ആസ്ട്രേലിയ തുടങ്ങി 176 രാജ്യങ്ങളിൽ അംഗീകാരം ഉള്ള ഇൻറർനാഷനൽ കോപിറൈറ്റ് ഇൗ ഇംഗ്ലീഷ് പാഠ്യപദ്ധതിക്ക് ലഭിച്ചു. 35 വർഷം ചെങ്ങന്നൂരിലെ പ്രേംസ് ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപനം നടത്തിവരുന്ന ഇദ്ദേഹത്തിെൻറ വിദ്യാർഥികളിൽ മൂന്നാം ക്ലാസുകാർ മുതൽ കോളജ് പ്രിൻസിപ്പൽമാർവരെ ഉൾപ്പെടും. തെൻറ അധ്യാപനത്തിെൻറയും ഗവേഷണത്തിെൻറയും ഭാഗമായാണ് പ്രേംസ് ഇംഗ്ലീഷ് എന്ന പാഠ്യപദ്ധതി പ്രസിദ്ധീകരിച്ചത്. ഇംഗ്ലീഷ് ഭാഷയിൽ എല്ലാത്തരം വാക്യങ്ങളും സംസാരിക്കാൻ സഹായിക്കുന്ന ഒരു പാഠ്യപദ്ധതി ആദ്യമായാണ് രൂപം കൊള്ളുന്നതെന്ന് പ്രേംദാസ് പറഞ്ഞു.
സങ്കീർണമായ ഇംഗ്ലീഷ് വ്യാകരണം പഠിക്കാതെ ഇംഗ്ലീഷ് ഭാഷയിലെ എല്ലാത്തരം വാക്യങ്ങളും എഴുതാനും സംസാരിക്കാനും സാധിക്കുകയും തുടർന്ന് നല്ല രീതിയിൽ ആശയവിനിമയം നടത്താനും സഹായിക്കുന്നു. പദസമ്പത്തുകളെ സമവാക്യങ്ങളുടെ സഹായത്താൽ തെറ്റുകൂടാതെ വാക്യങ്ങൾ ആക്കാൻ സാധിക്കുെന്നന്നതാണ് പ്രേംസ് ഇംഗ്ലീഷിെൻറ പ്രത്യേകത.
ബിരുദവും ബിരുദാനന്തര ബിരുദവും പഠിച്ചിട്ടും ഇംഗ്ലീഷ് ഭാഷയിലെ നിസ്സാര വാക്യങ്ങൾ എഴുതാനും സംസാരിക്കാനും പാടുപെടുന്ന അനവധി പേരെ പരിചയപ്പെട്ടപ്പോഴാണ് ഇംഗ്ലീഷ് പഠിക്കാൻ പുതിയ പാഠ്യപദ്ധതിയെക്കുറിച്ച് ചിന്തിച്ചതെന്നും പ്രേംദാസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.