നാവിക സേനയിൽ സബ് ലഫ്റ്റനൻറായി മലയാളി വനിത
text_fieldsമട്ടാഞ്ചേരി: ദക്ഷിണ നാവിക ആസ്ഥാനത്ത് നാവികസേനയുടെ പദവികളും പുരസ്കാരങ്ങളും നൽകുന്ന ചടങ്ങിൽ സബ് ലഫ്റ്റനൻറ് പദവി നേടി മലയാളക്കരക്ക് അഭിമാനമായി ക്രിഷ്മ.
പാലക്കാട്, കടമ്പഴി പുറത്ത് എ.കെ. രവികുമാർ-ഇന്ദ്രാണി ദമ്പതികളുടെ മകളായ എസ്. ക്രിഷ്മ നാവിക സേനയുടെ എയർക്രാഫ്റ്റിൽ ഫിക്സ് വിങ്ങിലാണ് പ്രവർത്തിക്കുന്നത്. പാലക്കാടാണ് ജനിച്ചതെങ്കിലും സ്കൂൾ പഠനം മുതൽ ചെന്നൈയിലാണ്. 2018ലാണ് സേനയിൽ ചേർന്നത്. അന്തർ സർവകലാശാല അത്ലറ്റിക്സിൽ 100 മീറ്ററിൽ സ്വർണം കരസ്ഥമാക്കിയ ക്രിഷ്മ ട്രിപ്ൾ ജംപിലും മികവാർന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
സേനയിൽ ചേരണമെന്ന ആഗഹത്തോടെ അപേക്ഷ സമർപ്പിച്ച ക്രിഷ്മക്ക് ആർമി ലിസ്റ്റിൽ ഒന്നാമത് എത്തിയെങ്കിലും രണ്ടാമതായ നാവിക സേന തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. നേവിയിൽ ചേർന്നാൽ കര, കടൽ, വായു എന്നീ മൂന്ന് മേഖലയിലും പ്രവർത്തിക്കാനാകും എന്നതിനാലാണ് നാവികസേന തെരഞ്ഞെടുത്തതെന്ന് ക്രിഷ്മ 'മാധ്യമ'ത്തോട് പറഞ്ഞു.
വൈമാനിക മേഖലയോടാണ് കൂടുതൽ താൽപര്യമെന്നും ക്രിഷ്മ പറഞ്ഞു. ബി.എസ്സിക്ക് പഠിക്കുന്ന ശശിധർ ഏക സഹോദരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.