Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൗദിയി​ൽ...

സൗദിയി​ൽ കളിക്കാനെത്തിയ മലയാളി ഫുട്​ബാൾ താരം എയർപോർട്ട്​ കസ്​റ്റംസി​ന്റെ പിടിയിൽ

text_fields
bookmark_border
സൗദിയി​ൽ കളിക്കാനെത്തിയ മലയാളി ഫുട്​ബാൾ താരം എയർപോർട്ട്​ കസ്​റ്റംസി​ന്റെ പിടിയിൽ
cancel

കോഴിക്കോട്: മലയാളി ഫുട്​ബാൾ താരം സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിൽ പിടിയിൽ. മദ്യക്കുപ്പിയിൽ ഒട്ടിക്കുന്ന സ്​റ്റിക്കർ സഹിതമാണ് താരത്തെ പിടികൂടിയിരിക്കുന്നത്. അബഹയിൽ പെരുന്നാൾ ദിനങ്ങളിൽ പ്രവാസി സംഘടനകൾ സംഘടിപ്പിക്കുന്ന ഫുട്​ബാൾ മത്സരത്തിൽ പ്രമുഖ മലയാളി ടീമിന് വേണ്ടി കളിക്കാനെത്തിയതായിരുന്നു യുവാവ്​.

ഇയാൾ വിവിധ ടീമുകൾക്ക് വേണ്ടി കളിക്കാൻ സൗദിയിലെ വിവിധ സ്ഥലങ്ങളിൽ നിരന്തരം എത്താറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അബ്ഹ എയർപോർട്ടിൽ എത്തിയ യുവാവിന്റെ ലഗേജിൽ മദ്യക്കുപ്പിയിൽ ഒട്ടിക്കുന്ന സ്​റ്റിക്കറുകളുടെ വൻ ശേഖരം കണ്ടതാണ്​ പിടികൂടാൻ കാരണമെന്ന്​ അറിയുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. നാട്ടിൽ നിന്നൊരാൾ കൊടുത്തയച്ചതായും പറയപ്പെടുന്നു.

ലഹരി കടത്ത് തടയാൻ സൗദി എയർപോർട്ടുകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. മൂന്ന് സ്കാനറുകളിലെ പരിശോധനക്ക് ശേഷമാണ് ല​ഗേജുകൾ കടത്തിവിടുന്നത്. മദ്യനിരോധനം നിലനിൽക്കുന്ന സൗദിയിൽ മദ്യവുമായി ബന്ധപ്പെട്ട എന്ത് വസ്തു കൊണ്ടുവരുന്നതും കുറ്റകരമാണ്. ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ മരുന്ന് കൊണ്ടുവരുന്നതിനും നിശ്ചിത അളവിൽ കൂടുതൽ മരുന്ന് കൊണ്ടുവരുന്നതിനുമെല്ലാം കടുത്ത നിയന്ത്രണങ്ങൾ ഏ​ർപ്പെടുത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayali arrestedMalayali FootballerSaudi Arabia
News Summary - Malayali football player who came to play in Saudi was caught by airport customs
Next Story