സൗദിയിലെ മലയാളി നഴ്സിന് കൊറോണ വൈറസ് ബാധയെന്ന് ബന്ധുക്കൾ
text_fieldsകോട്ടയം: സൗദിയിലെ മലയാളി നഴ്സിന് കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ബന്ധുക്കൾ. കോട്ട യം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് രോഗം കണ്ടെത്തിയതായി ബന്ധുക്കൾ സ്ഥിരീകരിക്കുന്നത് .
സൗദിയിലെ സ്വകാര്യ ആശുപത്രിയായ അൽഹയത് നാഷനലിലെ ജീവനക്കാരിയാണ് ഇവര്‍. മലയാ ളി നഴ്സിനെ കൂടാതെ ഈ ആശുപത്രിയിലെ ഫിലിപ്പീൻസ് സ്വദേശിയായ നഴ്സിനും കൊറോണ പിടിപെട്ടിട്ടുണ്ട്.
ഫിലിപ്പീന് സ്വദേശിക്കായിരുന്നു ആദ്യം രോഗം പിടിപെട്ടതെന്ന് ആശുപത്രിയിലെ മറ്റ് മലയാളി നഴ്സുമാര്‍ പറയുന്നു. ഇവരെ ശുശ്രൂഷിക്കുന്നതിനിടയിലാണ് ഏറ്റുമാനൂര്‍ സ്വദേശിനിക്ക് വൈറസ് പടര്‍ന്നത്. അതേസമയം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് രോഗിയെ മാറ്റാൻ ആശുപത്രി അധികൃതര്‍ തയാറാകുന്നില്ലേത്ര.
രോഗം വിവരം റിപ്പോര്‍ട്ട് ചെയ്യാതെ മറച്ചുവെക്കുകയാണ് അധികൃതര്‍. സംഭവം ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് നഴ്സുമാര്‍ അറിയിച്ചതായി വീട്ടുകാർ പറഞ്ഞു.
ചൈനയില്‍ കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ചൈനയില്‍ പോയി തിരികെവന്നവര്‍ അതത് ജില്ല മെഡിക്കല്‍ ഓഫിസറുമായി ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.