യു.എസിൽ മലയാളി നഴ്സിനെ കുത്തിക്കൊന്നു; ഭർത്താവ് പിടിയിൽ
text_fieldsഫ്ലോറിഡ: യു. എസിൽ മലയാളി നഴ്സിനെ കുത്തിക്കൊന്നു. സൗത്ത് ഫ്ലോറിഡയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനി മെറിൻ ജോയി ചൊവ്വാഴ്ചയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മെറിൻ ജോയിയുടെ ഭർത്താവ് വെളിയനാട് സ്വദേശി ഫിലിപ് മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
യുവതി ജോലി കഴിഞ്ഞ് മടങ്ങവെ ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ വെച്ച് കത്തികൊണ്ട് കുത്തികൊലപ്പെടുത്തുകയായിരുന്നു. ഫിലിപ് മാത്യു മെറിനെ 17 തവണ കുത്തി. കുത്തേറ്റ് നിലത്ത് വീണ യുവതിയുടെ ദേഹത്തുകൂടെ വാഹനം കയറ്റി ഇറക്കുകയും ചെയ്തു.
സംഭവം കണ്ട് ഓടിയെത്തിയ ആളുകൾ മെറിൻ ജോയിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മെറിനും ഫിലിപ് മാത്യുവും രണ്ടു വർഷമായി അകന്ന് കഴിയുകയായിരുന്നുവെന്നാണ് സൂചന. ഇവർക്ക് പത്ത് വയസുള്ള കുട്ടിയുണ്ട്. കൊലപാതകത്തിെൻറ കാരണം വ്യക്തമല്ല.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.