മണിപ്പൂരിൽ കുടുങ്ങിയ മലയാളി വിദ്യാർഥികളെ ഡൽഹി വഴി നാട്ടിലെത്തിക്കും
text_fieldsന്യൂഡൽഹി: ആഭ്യന്തര സംഘർഷം വ്യാപിക്കുന്ന മണിപ്പൂരിൽ കുടുങ്ങിയ മലയാളി വിദ്യാർഥികളെ നാട്ടിലെത്തിക്കാനുള്ള നീക്കവുമായി കേരള സർക്കാർ. വിദ്യാർഥികളെ ഡൽഹി വഴി നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ഡൽഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി കെ.വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, മണിപ്പൂരിലുള്ള ഒമ്പത് മലയാളി വിദ്യാർഥികൾ സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ടതായാണ് വിവരം. ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
അതിനിടെ, മലയാളി വിദ്യാർഥികളെ നാട്ടിലെത്തിക്കുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി പിണറായി വിജയൻ, കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി കെ.വി തോമസ് എന്നിവർക്ക് ബഷീർ കത്തയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.