അതിർത്തി കടക്കാനുള്ള ശ്രമത്തിൽ മലയാളി വിദ്യാർഥികൾ
text_fieldsന്യൂഡൽഹി: നവീൻ പുറത്തിറങ്ങിയപ്പോൾ വെടിയേറ്റുവെന്ന വിവരമാണ് കിട്ടിയതെന്ന് ഖാർകീവിലുള്ള മലയാളി വിദ്യാർഥികൾ. കഴിഞ്ഞ ആറ് ദിവസമായി ഖാർകീവിലെ ബങ്കറുകളിൽ കുടുങ്ങിക്കിടക്കുകയായിരുന്ന നിരവധി മലയാളി വിദ്യാർഥികൾ ഭക്ഷണവും വെള്ളവും തീർന്നതോടെ അതിർത്തിയിലേക്ക് പലായനം ചെയ്യുകയാണെന്ന് മലയാളി വിദ്യാർഥി ഷോൺ പറഞ്ഞു.
റഷ്യ കനത്ത ഷെല്ലാക്രമണം തുടരുന്നതിനിടയിലും 30ഓളം വിദ്യാർഥികൾ ഖാർകീവിൽനിന്ന് ചൊവ്വാഴ്ച രാവിലെ പുറപ്പെട്ടുവെന്നും വൈകുന്നേരത്തോടെ യുക്രെയ്ൻ അതിർത്തി കടന്ന് പോളണ്ടിലെത്തിയെന്നും ഷോൺ അറിയിച്ചു.
കടുത്ത ഷെല്ലാക്രമണം തുടരുന്നതിനാൽ ഇന്ത്യൻ എംബസി ഖാർകീവിൽ ബങ്കറുകളിൽ കഴിയുന്നവരോട് പുറത്തിറങ്ങരുതെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, വാരാന്ത്യ കർഫ്യൂവിൽ അയവ് വരുത്തിയതോടെ കിട്ടുന്ന വാഹനങ്ങളിൽ പടിഞ്ഞാറൻ അതിർത്തികളിലേക്ക് നീങ്ങണമെന്ന് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.