മലയാളി ഉംറ തീർഥാടക വിമാനത്തിൽ മരിച്ചു; ഗോവയിൽ അടിയന്തരമായി ഇറക്കി
text_fieldsജിദ്ദ: ഉംറ നിർവഹിച്ച് മടങ്ങുന്നതിനിടയിൽ മലപ്പുറം സ്വദേശിനി ഹൃദയാഘാതത്തെ തുടർന്ന് വിമാനത്തിൽ മരിച്ചു. മലപ്പുറം ഒളവണ്ണ ഒടുമ്പ്ര സ്വദേശി പൂക്കാട്ട് സഫിയ (50) ആണ് മരിച്ചത്. കോഴിക്കോടുള്ള സ്വകാര്യ ഉംറ ഗ്രൂപ്പിൽ കഴിഞ്ഞ ജനുവരി 21നാണ് ഇവർ ഉംറക്കായി പുറപ്പെട്ടത്. ഉംറ കർമവും മദീന സന്ദർശനവും പൂർത്തിയാക്കി ഫെബ്രുവരി നാലിന് ഉച്ച 1.30ന് ജിദ്ദ വിമാനത്താവളത്തിൽനിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിൽ മടങ്ങിയതായിരുന്നു. യാത്രാമധ്യേ ഇവർക്ക് വിമാനത്തിൽനിന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
തുടർന്ന് വിമാനം ഗോവ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തുകയും ഉടനെ ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തെങ്കിലും വിമാനത്തിൽ വെച്ചുതന്നെ മരണം സംഭവിച്ചിരുന്നു. മൃതദേഹം ഗോവ മർഗാവ് ജില്ല ആശുപത്രിയിൽനിന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം റോഡ് മാർഗം തിങ്കളാഴ്ച പുലർച്ചെ നാട്ടിലെത്തിച്ചു. മകൾ: ആരിഫ. മരുമകൻ: ഫിറോസ്. സഹോദരങ്ങൾ: റസാഖ് പൂക്കാട്ട് (ചുങ്കം), ഫൈസൽ (ജന. സെക്രട്ടറി, ഒളവണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റി), ഫാത്തിമ, ജമീല, റസിയ, ഹൈറുന്നിസ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.