എ.ഐ സഹായം; ഇന്ത്യന്‍ ടൂര്‍ പുസ്തക സീരീസുമായി മലയാളി
text_fieldsപത്തനംതിട്ട: ആര്‍ട്ടിഫിഷല്‍ ഇന്റലിജന്റ്സ് സങ്കേതങ്ങളുടെ സഹായത്തോടെ യുവ എഴുത്തുകാരന് അജി മാത്യു കോളൂത്ര ഇന്ത്യയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ പരിചയപ്പെടുത്തുന്നു. ഇദ്ദേഹത്തിന്റെ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ ടൂര്‍’ എന്ന പുസ്തക സീരീസിലെ ആദ്യത്തെ 10 പുസ്തകങ്ങള്‍ പൂര്‍ത്തിയായി. ഡല്‍ഹിയില്‍ കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയത്തില്‍ അക്കൗണ്ട്സ് ഓഫീസറായി സേവനമനുഷ്ടിക്കുന്ന അടൂർ തെങ്ങുംതാര സ്വദേശിയായ അജി മാത്യു 2023 ആഗസ്റ്റിലാണ് സീരീസിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. സംസ്ഥാനങ്ങളിലെ ടൂറിസം കേന്ദ്രങ്ങളെയാണ് പുസ്തകരൂപത്തില്‍ അവതരിപ്പിക്കുന്നത്. 25 പുസ്തകങ്ങളാണ് ഈ സീരിസിന്റെ ഭാഗമായി ആസൂത്രണം ചെയ്തത്. പ്രധാന സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകം പുസ്തകങ്ങളും മറ്റുള്ള രണ്ടോ മൂന്നോ സംസ്ഥാനങ്ങള്‍ക്ക് ഓരോ പുസ്തകം എന്ന നിലക്കുമാണ് തയ്യാര്‍ ചെയ്യുന്നത്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും മഹാരാഷ്ട്ര, രാജസ്ഥാന്, മധ്യപ്രദേശ് പഞ്ചാബ് സംസ്ഥാനങ്ങളും പൂര്‍ത്തിയായി. 10 പുസ്തകങ്ങളായി ഇതുവരെ 6259 ടൂറിസം കേന്ദ്രങ്ങളും 965 പ്രാദേശിക ആഘോഷങ്ങളും 500ഓളം വ്യത്യസ്ത ഭക്ഷ്യവിഭവങ്ങളും അടയാളപ്പെടുത്താന്‍ ഈ സീരിസിന് കഴിഞ്ഞിട്ടുണ്ട്. ടൂറിസം മാപ്പില്‍ ഇന്ത്യയുടെ പുതിയ മുഖം അടയാളപ്പെടുത്താന്‍ ഈ പുസ്തക സീരീസ് പൂര്‍ത്തിയാകുന്നതോടെ കഴിയുമെന്ന് അജി മാത്യു പറയുന്നു. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്റ്സ് ഉപയോഗിച്ച് ഇന്ത്യയില്‍ ഇതുവരെ നടന്ന ഏറ്റവും വലിയ സാഹിത്യ പരിശ്രമമാണ് ഗ്രേറ്റ് ഇന്ത്യന്‍ ടൂറെന്നും എഴുത്തുകാരന് പറഞ്ഞു.
ആമസോണ്‍ വഴി ലോകമെമ്പാടും ഈ പുസ്തകങ്ങള്‍ ലഭ്യമാണ്. പന്തളം എൻ.എസ്.എസ് കോളജ് മുൻ ചെയർമാനും പുരോഗമന കലാസാഹിത്യ സംഘം അടൂർ ഏരിയ മുൻ പ്രസിഡന്റുമാണ് എഴുത്തുകാരൻ. ഭാര്യ ഷാൻറി തോമസ് നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംേപ്ലായിസ് (എൻ. എഫ്.പി.ഇ) സംസ്ഥാന വനിത കമ്മിറ്റി അംഗമാണ്. മക്കൾ: നിർഭയ, ആദിഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.