ഉത്തരാഖണ്ഡില്‍ കൊടുമുടി കയറുന്നതിനിടെ മലയാളി യുവാവ് മരിച്ചു
text_fieldsതിരുവനന്തപുരം: ഉത്തരാഖണ്ഡിലെ ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട സഞ്ചാരി മരിച്ചു. ഇടുക്കി വെള്ളത്തൂവല്‍ കമ്പിളിക്കണ്ടം പൂവത്തിങ്കല്‍ വീട്ടില്‍ അമല്‍ മോഹന്‍ ആണ് (34) മരിച്ചത്.
വേഗത്തിൽ നടപടി പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഇടപെട്ടിട്ടുണ്ടെന്ന് നോര്‍ക്ക സി.ഇ.ഒ അജിത് കോളശ്ശേരി അറിയിച്ചു. നോര്‍ക്കയുടെ ന്യൂഡല്‍ഹിയിലെ എൻ.ആർ.കെ ഡെവലപ്‌മെന്റ് ഓഫിസാണ് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേദാര്‍നാഥില്‍നിന്നു മൃതദേഹം ഹെലികോപ്ടറില്‍ ജോഷിമഠില്‍ എത്തിച്ചു. ജോഷിമഠ് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി എംബാം ചെയ്ത് മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരും.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കൊല്ലം ശൂരനാട് തെക്ക് അമ്പാടിയില്‍ വിഷ്ണു ജി. നായരാണ് അമലിന്റെ ആരോഗ്യസ്ഥിതി മോശമായെന്നും അടിയന്തര എയര്‍ലിഫ്റ്റിങ് വേണമെന്നുമുള്ള വിവരം വെള്ളിയാഴ്ച വൈകീട്ട് അധികൃതരെ അറിയിച്ചത്. പിന്നീട് ആരോഗ്യസ്ഥിതി മോശമായ അമല്‍ മരിച്ചു. സമുദ്രനിരപ്പില്‍നിന്നും 6000 മീറ്റര്‍ ഉയരത്തിലാണ് ഗരുഡ കൊടുമുടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.