Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2023 8:31 PM IST Updated On
date_range 1 March 2023 8:31 PM ISTയുഗാണ്ടയിൽ മലയാളി യുവാവ് വാഹനമിടിച്ച് മരിച്ചു
text_fieldsbookmark_border
ആമ്പല്ലൂർ (തൃശൂർ): തൃക്കൂർ സ്വദേശിയായ യുവാവ് യുഗാണ്ടയിൽ വാഹനാപകടത്തിൽ മരിച്ചു. തൃക്കൂർ ഊളക്കൽ വിജയന്റെ മകൻ നിധിലാണ് ( 37 ) മരിച്ചത്.
പത്ത് വർഷമായി യുഗാണ്ടയിൽ അക്കൗണ്ടൻറായി ജോലി ചെയ്തുവരികയായിരുന്നു. പ്രഭാതസവാരിക്കിടെയാണ് അപകടം. നടക്കുന്നതിനിടെ നിധിലിനെ വാഹനം ഇടിക്കുകയായിരുന്നു. അമ്മ: വിജയ. ഭാര്യ: അശ്വതി. മക്കൾ: അയാൻ ദേവസൂര്യ, സൂര്യഗായത്രി. സംസ്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2 ന് മതിക്കുന്ന് ശാന്തിമന്ദിരം ശ്മശാനത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story