മോഷ്ടാവെന്ന് ആരോപിച്ച് തമിഴ്നാട്ടിൽ മലയാളിയെ അടിച്ചുകൊന്നു
text_fieldsചെന്നൈ: തിരുച്ചിക്ക് സമീപം അല്ലൂരിൽ മോഷ്ടാവെന്നാരോപിച്ച് മലയാളി യുവാവിനെ നാട്ടുകാർ അടിച്ചുകൊന്നു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ദീപുവാണ് (25) കൊല്ലപ്പെട്ടത്. സുഹൃത്ത് അരവിന്ദിനെ ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച പുലർച്ച അല്ലൂർ സായ് വിശാലാക്ഷി നഗറിലെ വെങ്കടശെൻറ വീട്ടിൽ രണ്ടുപേർ അതിക്രമിച്ചുകയറി വാതിലിൽ മുട്ടിയശേഷം ഒാടിരക്ഷപ്പെട്ടതായി പറയുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ ഇവരെ കണ്ടു. അരവിന്ദ് ഒാടിരക്ഷപ്പെട്ടപ്പോൾ ദീപു കത്തികാണിച്ച് നാട്ടുകാരെ പ്രതിരോധിച്ചുവത്രെ. പിന്നീട് ജനക്കൂട്ടം ഇരുവരെയും പിടികൂടി കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. തുടർന്ന് ജീയപുരം പൊലീസിന് കൈമാറി.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തിരുച്ചി ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ദീപു മരിച്ചു. ജനക്കൂട്ടം മർദിക്കുന്ന വിഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് കൊലക്കേസെടുത്തു. ഡി.എം.കെ പ്രാദേശിക നേതാവുമായ ജയേന്ദ്രൻ ഉൾപ്പെടെ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.