പാറമട സ്ഫോടനം: മാനേജറും നടത്തിപ്പുകാരനും പിടിയിൽ
text_fieldsകാലടി: മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിലെ ഇല്ലിത്തോട്ടിൽ പാറമടക്ക് സമീപത്തെ കെട്ടിടത്തിലുണ്ടായ വെടിമരുന്ന് സ്ഫോടനവുമായി ബന്ധപ്പെട്ട് പാറമട നടത്തിപ്പുകാരനെയും മാനേജറെയും പൊലീസ് പിടികൂടി. പാറമട നടത്തിപ്പുകാരൻ നീലീശ്വരം സ്വദേശി ബെന്നി പുത്തേൻ (52), മാനേജർ നടുവട്ടം എട്ടടിയിൽ സന്തോഷ് (40) എന്നിവരെയാണ് പിടികൂടിയത്.
അലക്ഷ്യമായി വെടിമരുന്നുകൾ കൈകാര്യം ചെയ്തതിനും മനഃപൂർവമല്ലാത്ത നരഹത്യക്കുമാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. സ്ഫോടക വസ്തുക്കൾ മാഗസിനിൽ സൂക്ഷിക്കണമെന്ന ഉത്തരവ് മറികടന്ന് ആയിരത്തിയഞ്ഞൂറോളം ഡിറ്റണേറ്റർ, മുന്നൂറ്റിയമ്പതോളം ജലാറ്റിൻ സ്റ്റിക്കുകൾ എന്നിവ ജോലിക്കാർ താമസിക്കുന്ന വീട്ടിലാണ് സൂക്ഷിച്ചിരുന്നെതന്ന് പൊലീസ് പറഞ്ഞു.
മാനേജർമാരിൽ ഒരാളായ നടുവട്ടം ഈട്ടുങ്ങപ്പടി രഞ്ജിത് (32), സ്ഫോടക വസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലത്തുനിന്ന് ഇവ പാറമടകളിലേക്ക് എത്തിച്ചിരുന്ന നടുവട്ടം ചെറുകുന്നത്ത് വീട്ടിൽ സന്ദീപ് എന്ന അജേഷ് (34) എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് തമിഴ്നാട് സേലം സ്വദേശി പെരിയണ്ണൻ ലക്ഷ്മണൻ (40), കർണാടക ചാമരാജ് നഗർ സ്വദേശി ഡി. നാഗ (34) എന്നിവർ മരിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ച 3.30 നായിരുന്നു അപകടം. റൂറൽ എസ്.പി കെ. കാർത്തിക്കിെൻറ മേൽനോട്ടത്തിലാണ് അന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.