Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമതാടിസ്ഥാനത്തിൽ...

മതാടിസ്ഥാനത്തിൽ വാട്‌സ്ആപ് ഗ്രൂപ്: പരാതിക്കാരൻ മൊഴി നൽകും

text_fields
bookmark_border
k gopalakrishnan 98776
cancel

തി​രു​വ​ന​ന്ത​പു​രം: മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്‌​സ്ആ​പ് ഗ്രൂ​പ്പു​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ൽ സ​സ്​​പെ​ൻ​ഷ​നി​ലു​ള്ള ഐ.​എ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ പ​രാ​തി​ക്കാ​ര​ൻ തി​ങ്ക​ളാ​ഴ്​​ച​ മൊ​ഴി​ന​ൽ​കും. കൊ​ല്ലം ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ കു​ള​പ്പാ​ട​ത്തി​ന്‍റെ പ​രാ​തി​യി​ലാ​ണ്​ അ​ന്വേ​ഷ​ണം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മൊ​ഴി​ന​ൽ​കാ​ൻ ശ​നി​യാ​ഴ്​​ച ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ നാ​ർ​ക്കോ​ട്ടി​ക് സെ​ൽ അ​സി. ക​മീ​ഷ​ണ​ർ പ​രാ​തി​ക്കാ​ര​ന്​ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. ഉ​പ​തെ​ര​ഞ്ഞ​ടു​പ്പ്​ ഫ​ലം വ​രു​ന്ന​തി​നാ​ലു​ള്ള അ​സൗ​ക​ര്യം ചൂ​ണ്ടി​ക്കാ​ട്ടി മ​റ്റൊ​രു ദി​വ​സം എ​ത്താ​മെ​ന്ന്​ പ​രാ​തി​ക്കാ​ര​ൻ അ​റി​യി​ച്ചി​രു​ന്നു.

മ​ത​പ​ര​മാ​യ വി​ഭാ​ഗീ​യ​ത​യു​ണ്ടാ​ക്കാ​ൻ വാ​ട്​​സ്​​ആ​പ്​ ഗ്രൂ​പ് തു​ട​ങ്ങി​യ​തി​ൽ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ കേ​സെ​ടു​ക്കാ​മെ​ന്ന്​ ജി​ല്ല പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ മു​ഖാ​ന്ത​രം ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ​ക്ക്​ നി​യ​മോ​പ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, രേ​ഖ​ക​ൾ മു​ഴു​വ​ൻ പ​രി​ശോ​ധി​ക്കാ​തെ​യു​ള്ള നി​യ​മോ​പ​ദേ​ശ​മാ​ണി​തെ​ന്നും വ്യ​ക്ത​ത​ക്കു​റ​വു​ണ്ടെ​ന്നു​മു​ള്ള വി​ചി​ത്ര വാ​ദ​മാ​ണ്​ പൊ​ലീ​സി​ന്​. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വീ​ണ്ടും നി​യ​മോ​പ​ദേ​ശം തേ​ടു​മെ​ന്നും പൊ​ലീ​സ് പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mallu Hindu Whatsapp Group
News Summary - Mallu hindu WhatsApp group case
Next Story