Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആ​റാം നാ​​ൾ ഹാ​തിം...

ആ​റാം നാ​​ൾ ഹാ​തിം കി​ളി​മ​ഞ്ചാ​രോ കാ​ൽ​ക്കീ​ഴി​ലാ​ക്കി

text_fields
bookmark_border
Hathim flying Palestinian flag on Mount Kilimanjaro
cancel
camera_alt

ആ​ഫ്രി​ക്ക​യി​ലെ കി​ളി​മ​ഞ്ചാ​രോ പ​ർ​വ​ത​ത്തി​ൽ ഫ​ല​സ്തീ​ൻ കൊ​ടി പാ​റി​ക്കു​ന്ന ഹാ​തിം ഇ​സ്മാ​യി​ൽ

അ​രീ​ക്കോ​ട്: ആ​ഫ്രി​ക്ക​യി​ലെ ഉ​യ​രം കൂ​ടി​യ കൊ​ടു​മു​ടി​യാ​യ കി​ളി​മ​ഞ്ചാ​രോ കീ​ഴ​ട​ക്കി ഫ​ല​സ്തീ​ൻ കൊ​ടി​യു​യ​ർ​ത്തി മ​ല​യാ​ളി സ​ഞ്ചാ​രി. അ​രീ​ക്കോ​ട് സ്വ​ദേ​ശി ഹാ​തിം ഇ​സ്മാ​യി​ലാ​ണ് ഈ ​വേ​റി​ട്ട സാ​ഹ​സി​ക യാ​ത്ര പൂ​ർ​ത്തി​യാ​ക്കി​യ​ത്. ആ​ഫ്രി​ക്ക​ൻ ഭൂ​ഖ​ണ്ഡ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള പ​ർ​വ​ത​വും ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ ഫ്രീ ​സ്റ്റാ​ൻ​ഡി​ങ് പ​ർ​വ​ത​വു​മാ​യ, താ​ൻ​സാ​നി​യ​യി​ലെ 5895 മീ​റ്റ​ർ ഉ​യ​ര​മു​ള്ള കി​ളി​മ​ഞ്ചാ​രോ​യി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ ഭാ​ഗ​മാ​യ ഉ​ഹ്റു കൊ​ടു​മു​ടി ആ​റു ദി​വ​സം കൊ​ണ്ടാ​ണ് കീ​ഴ​ട​ക്കി​യ​ത്.

കി​ളി​മ​ഞ്ചാ​രോ കീ​ഴ​ട​ക്കാ​ൻ സാ​ധി​ക്കു​ന്ന അ​ഞ്ച് വ​ഴി​ക​ളി​ലെ അ​തി​ക​ഠി​ന​വും അ​തി​മ​നോ​ഹ​ര​വു​മാ​യ മ​ച്ചാ​മേ ക്യാ​മ്പ് വ​ഴി​യാ​യി​രു​ന്നു സാ​ഹ​സി​ക യാ​ത്ര. ഒ​ന്നാം ദി​വ​സം മോ​ഷി​യി​ൽ ആ​രം​ഭി​ച്ച യാ​ത്ര 3000 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള മ​ച്ചാ​മേ ക്യാ​മ്പും 3850 മീ​റ്റ​ർ ഉ​യ​ര​മു​ള്ള ഷീ​രാ​കേ​വ് ക്യാ​മ്പും 4600 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ഭി​ത്തി പോ​ലെ നി​ൽ​ക്കു​ന്ന ബാ​റാ​ങ്കോ ലാ​വാ ട​വ​റും ബാ​ര​ൻ​കോ ക്യാ​മ്പും ക​ര​ങ്ൻ​ഘ ക്യാ​മ്പും ബാ​റാ​ഫു ക്യാ​മ്പും പി​ന്നി​ട്ടാ​ണ് ല​ക്ഷ്യം ക​ണ്ട​ത്. ആ​റാം ദി​വ​സം പു​ല​ർ​ച്ചെ അ​ഞ്ചി​ന് സ്റ്റേ​ല്ലാ പോ​യ​ന്റി​ൽ ഏ​ക​ദേ​ശം 5756 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ​നി​ന്ന് ക​ണ്ട സൂ​ര്യോ​ദ​യം ജീ​വി​ത​ത്തി​ൽ മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭൂ​തി​യാ​ണെ​ന്ന് ഹാ​ത്തിം ഓ​ർ​ത്തെ​ടു​ത്തു. മ​ല​മു​ക​ളി​ൽ ഫ​ല​സ്തീ​ൻ പ​താ​ക ഉ​യ​ർ​ത്തി അ​ദ്ദേ​ഹം ഫ​ല​സ്തീ​ൻ ജ​ന​ത​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

2019ൽ ​സു​ഹൃ​ത്തി​ന്റെ കൂ​ടെ കേ​ര​ളം മു​ത​ൽ ക​ശ്മീ​ർ വ​രെ സൈ​ക്കി​ൾ യാ​ത്ര​യും 2021ൽ ​ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ കൊ​ടു​മു​ടി​യാ​യ എ​വ​റ​സ്റ്റി​ന്റെ ബേ​സ് ക്യാ​മ്പി​ലേ​ക്ക് യാ​ത്ര​യും ന​ട​ത്തി​യി​രു​ന്നു. എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കു​ക എ​ന്ന​താ​ണ് അ​ടു​ത്ത ല​ക്ഷ്യം. അ​രീ​ക്കോ​ട് വ​ലി​യ​പീ​ടി​യ​ക്ക​ൽ ജാ​ഫ​ർ-​നു​സൈ​ബ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ ഹാ​തിം അ​രീ​ക്കോ​ട് സു​ല്ല​മു​സ്സ​ലാം സ​യ​ൻ​സ് കോ​ള​ജി​ൽ ലാ​ബ് അ​സി​സ്റ്റ​ന്റാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mallu TravelerKilimanjaro mountain
News Summary - Mallu Traveler
Next Story