മല്ലു ട്രാവലറെ ചുമതലകളിൽനിന്ന് മാറ്റിയതായി ഇൻഫ്ലുവൻസേഴ്സ് കമ്യൂണിറ്റി; പരാതി വ്യാജമെന്ന് തെളിഞ്ഞാൽ നിയമസഹായം
text_fieldsകൊച്ചി: മല്ലു ട്രാവലർ എന്നറിയപ്പെടുന്ന വ്ലോഗർ ഷാക്കിർ സുബ്ഹാനെതിരെ ലൈംഗികാതിക്രമ പരാതി ഉയർന്ന സാഹചര്യത്തിൽ കേരള ഇൻഫ്ലുവൻസേഴ്സ് കമ്യൂണിറ്റി (കിക്) വൈസ് പ്രസിഡൻറ് സ്ഥാനത്തുനിന്നുൾെപ്പടെ നീക്കിയതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കമ്യൂണിറ്റിയിലെ ആഭ്യന്തര സെൽ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് ഉത്തരവാദിത്തങ്ങളിൽനിന്ന് മാറ്റിയത്. പരാതി സത്യമാണെന്ന് തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്നും വ്യാജമാണെന്ന് വ്യക്തമായാൽ നിയമസഹായമുൾെപ്പടെ പിന്തുണ നൽകുമെന്നും അവർ വ്യക്തമാക്കി. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസിലെ ആരോപണവിധേയനായ ഷിയാസ് കരീം കമ്യൂണിറ്റിയിൽ അംഗമല്ല, സെലിബ്രിറ്റിയെന്ന നിലക്കുള്ള ക്ഷണിതാവ് മാത്രമാണ്.
ഔദ്യോഗിക പരിപാടികളിലേക്ക് ഷിയാസിനെ ക്ഷണിക്കേണ്ടയെന്നാണ് തീരുമാനം. കമ്യൂണിറ്റിക്കെതിരെ തെറ്റിധാരണ പരത്തുന്ന വാർത്ത നൽകിയ മാധ്യമസ്ഥാപനത്തിനും വ്ലോഗർക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രസിഡൻറ് ഖാദർ കരിപ്പൊടി, സെക്രട്ടറി സായ് കൃഷ്ണ (സീക്രട്ട് ഏജൻറ്) എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.