ലുക്കൗട്ട് നോട്ടീസ് വാർത്ത വ്യാജമെന്ന് മല്ലു ട്രാവലർ: ‘എന്തിനാണോ വീട്ടിൽ നിന്ന് ഇറങ്ങിയത്, അതൊക്കെ ചെയ്തേ വരൂ’
text_fieldsകൊച്ചി: യുവതിയുടെ ലൈംഗികാതിക്രമ പരാതിയിൽ തനിക്കെതിരെ ലുക്ക്-ഔട്ട് നോട്ടീസ് പുറത്തിറക്കിയെന്ന വാർത്ത വ്യാജമാണെന്ന് വ്ലോഗർ മല്ലു ട്രാവലർ എന്ന ഷാക്കിർ സുബ്ഹാൻ. നിരപരാധിത്വം തെളിയിക്കുന്നതു വരെ തനിക്കെതിരെ വരുന്ന എന്തും അനുഭവിക്കാൻ താൻ ബാധ്യസ്ഥനാണെന്നും മല്ലു ട്രാവലർ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
‘ലുക്ക് ഔട്ട് നോട്ടീസ് ഇതുവരെ ഇഷ്യു ചെയ്തിട്ടില്ല. ഒരു വ്യക്തി എനിക്കെതിരെ കള്ളക്കേസ് കൊടുത്തു എന്ന് വെച്ച് ഉടൻ നാട്ടിൽ വരേണ്ട കാര്യം ഉണ്ടെന്ന് തോന്നുന്നില്ല. ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയത് എന്ത് കാര്യങ്ങൾ ചെയ്യാൻ ആണോ അതൊക്കെ ചെയ്തേ വരുള്ളൂ. അതിനിടയിൽ കേസുമായി ബന്ധപ്പെട്ട് പൊലീസോ, കോടതിയൊ വരാൻ പറഞ്ഞാൽ മാത്രമെ എനിക്ക് വരേണ്ട കാര്യം ഉള്ളൂ’ -കുറിപ്പിൽ വ്യക്തമാക്കി.
പരാതിക്കാരിയെ ഒത്തുതീർപ്പിനു ക്ഷണിക്കുകയോ അതിന് ശ്രമിക്കുകയോ ഇല്ല. കള്ളക്കേസ് ആണെന്ന് 1000000% തെളിയിക്കുന്ന എല്ലാം കൈയ്യിൽ ഉണ്ട്. അത് കോടതിയെ ബോധ്യപ്പെടുത്തണം എന്ന കടമ്പ മാത്രമെ ഉള്ളൂ. വക്കീൽ പണി തുടങ്ങിയിട്ടുണ്ട്. ജാമ്യാപേക്ഷ കൊടുത്തിട്ടുണ്ട് -ഷാക്കിർ വ്യക്തമാക്കി.
സെപ്റ്റംബര്‍ 13ന് കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ച് സൗദി അറേബ്യന്‍ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് ഷാക്കിർ സുബ്ഹാനെതിരെ കേസെടുത്തത്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഷാക്കിർ വിദേശത്ത് തുടരുന്ന സാഹചര്യത്തിൽ കേരളത്തിൽ എത്തുകയാണെങ്കിൽ അറിയിക്കണമെന്ന് വിമാനത്താവളങ്ങളിൽ പൊലീസ് സർക്കുലർ നൽകിയിരുന്നു. എന്നാൽ, യുവതിയുടേത് വ്യാജ പരാതിയാണെന്നും തെളിവുകൾ കൊണ്ട് നേരിടുമെന്നും ഷാക്കിർ സമൂഹമാധ്യമത്തിലൂടെ പറഞ്ഞിരുന്നു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:
1: ഒത്ത് തീർപ്പിനു ക്ഷണിച്ചിട്ടില്ല. ശ്രമിക്കുകയും ഇല്ല 2: ലുക്ക് ഔട്ട് നോട്ടീസ് ഇതുവരെ ഇഷ്യു ചെയ്തിട്ടില്ല ALL FAKE
ഞാൻ പറഞ്ഞു. നിയമപരമായി നമ്മൾ നേരിടും. പിന്നെ ഒരു വ്യക്തി എനിക്കെതിരെ കള്ളക്കേസ് കൊടുത്തു എന്ന് വെച്ച് ഉടൻ നാട്ടിൽ വരണ്ട കാര്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ലാ. ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയത് എന്ത് കാര്യങ്ങൾ ചെയ്യാൻ ആണോ അതൊക്കെ ചെയ്തു വരുള്ളൂ. അതിനിടയിൽ കേസുമായി ബന്ധപ്പെട്ട് പൊലീസോ, കോടതിയൊ വരാൻ പറഞ്ഞാൽ മാത്രമെ എനിക്ക് വരേണ്ട കാര്യം ഉള്ളൂ. (CONFIDENT കൂടി പറയട്ടെ. ഇത് കള്ളക്കേസ് ആണെന്ന് 1000000% തെളിയിക്കുന്ന എല്ലാം ഞങ്ങൾടെ കൈയ്യിൽ ഉണ്ട് അത് കോടതിയെ ബോധ്യപ്പെടുത്തണം എന്ന കടമ്പ മാത്രമെ ഉള്ളൂ.)
അത് വരെ അവർ ആഘോഷിക്കട്ടെ, അത് കഴിഞ്ഞ് നമുക്ക് ആഘോഷിക്കാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.