Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആദിവാസി...

ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻവലകളും ലൈഫ് ജാക്കറ്റുകളും എത്തിച്ച് മമ്മൂട്ടി

text_fields
bookmark_border
Tribal Fisherman
cancel

തൊടുപുഴ: ആദിവാസികൾക്കായി നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ മീൻവലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിക്കുന്ന പദ്ധതിക്ക് ഇടുക്കിയിൽ തുടക്കം. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ 'പൂർവികം' പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുക. ആദ്യ ഘട്ടത്തിൽ ഇടുക്കി ഡാമിലെ മത്സ്യത്തൊഴിലാളികളായ കൊലുമ്പൻ ആദിവാസി ഉന്നതിയിലെ നിവാസികൾക്ക് സൗജന്യമായി മീൻവലകളും ലൈഫ് ജാക്കറ്റുകളും വിതരണം ചെയ്തു. വെള്ളാപാറ ഫോറസ്റ്റ് ഐ.ബി പരിസരത്തുവച്ചാണ് സൗജന്യ മീൻവലകളുടെയും ലൈഫ് ജാക്കറ്റുകളുടെയും വിതരണ ഉദ്ഘാടനം നടന്നത്.

കെയർ ആൻഡ് ഷെയറിന്റെ സൗജന്യ മീൻവലകളുടെയും ലൈഫ് ജാക്കറ്റുകളുടെയും വിതരണത്തിന്റെ ഉദ്ഘാടനം ഇടുക്കി രൂപത ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ നിർവഹിച്ചു. കേരളത്തിന്റെ അങ്ങോളമിങ്ങോളം അനേകായിരം ജീവകാരുണ്യ പ്രവർത്തനങ്ങളാണ് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ നടത്തി വരുന്നതെന്ന് ബിഷപ്പ് പറഞ്ഞു. ജീവിതത്തിൽ കഷ്ടത അനുഭവിക്കുന്ന കേരള സമൂഹത്തെ അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സഹായിക്കാൻ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന് സാധിക്കുന്നുണ്ട്. പൂർവികം പദ്ധതിയിലൂടെ ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസം ആരോഗ്യം എന്നിവ ഉറപ്പുവരുത്തുന്ന കെയർ ആൻഡ് ഷെയർ അതിനുപുറമേ ഒരു പുതിയ സംരംഭത്തിലേക്ക് കൂടി കടന്നുവന്ന് മീൻവലകളും ലൈഫ്ജാക്കറ്റുകളും ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് നൽകുന്നു.


പൂർവികം പദ്ധതിക്ക് പുറമേ ഹൃദ്യം ദ്ധതിയിലൂടെ സൗജന്യ ഹൃദയവാൽവ് ശസ്ത്രക്രിയ, വാത്സല്യം പദ്ധതിയിലൂടെ കുട്ടികളുടെ റോബോട്ടിക് സർജറി, സുകൃതം പദ്ധതിയിലൂടെ സൗജന്യ കിഡ്നി ട്രാൻസ്പ്ലാന്റേഷൻ, ഹൃദയസ്പർശത്തിലൂടെ കുട്ടികൾക്കുള്ള സൗജന്യ ഹൃദയ ശസ്ത്രക്രിയ, അംഗപരിമിതർക്കുള്ള വീൽചെയർ ദാനം, വഴികാട്ടിയിലൂടെ ലഹരിക്കെതിരെയുള്ള പോരാട്ടം എന്നിങ്ങനെ വിവിധ പദ്ധതികൾ നടത്തി വരുന്നതായി മനസിലാക്കുവാൻ കഴിഞ്ഞിട്ടുണ്ട്.

എന്നാൽ, ഇന്ന് ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഒരു ചടങ്ങിൽ സംബന്ധിക്കാൻ അവസരം ലഭിച്ചത്. അത് ഒരു ഭാഗ്യമായി തന്നെ കരുതുന്നു. പലർക്കും ചെയ്യുവാൻ അസാധ്യമായ ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾ വിജയകരമായി നിവർത്തിക്കുവാൻ സാധിക്കുന്നത് കെയർ ആൻഡ് ഷെയർ പ്രവർത്തകരുടെ അർപ്പണ മനോഭാവത്തിന്റെ ഫലമായിട്ടാണെന്ന് വിശ്വസിക്കുന്നു. ഇതുപോലെ മാതൃകാപരമായ കാരുണ്യപ്രവർത്തികൾ വരും വർഷങ്ങളിലും നിറവേറ്റുവാനാവശ്യമായ ഈശ്വരാനുഗ്രഹം ലഭിക്കട്ടെ എന്ന് പ്രാർഥിക്കുന്നതായും ബിഷപ്പ് പറഞ്ഞു.

ഇടുക്കി ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒ വിനോദ് കുമാർ എം.ജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ജയചന്ദ്രൻ ജി, കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ വിപിൻദാസ് പി.കെ, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ സി.റ്റി ഔസേപ്പ്, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പ്രസാദ് കുമാർ ബി, ഫിഷർമാൻ സബ്ഗ്രൂപ്പ് ചെയർമാൻ രഘു സി, ഇസാഫ് ഗ്രൂപ്പ്‌ പി.ആർ.ഒ ജലാലുദ്ദീൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. കൊലുമ്പൻ ആദിവാസി ഉന്നതിയിലെ മത്സ്യത്തൊഴിലാളികൾ ബിഷപ്പിൽ നിന്നും വലകളും ലൈഫ് ജാക്കറ്റുകളും ഏറ്റുവാങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mammoottytribalfishermenfishing netslife jackets
News Summary - Mammootty delivers fishing nets and life jackets to tribal fishermen
Next Story