പെട്ടിമുടിയിലും കരിപ്പൂരിലും ആളിക്കത്തിയത് മനുഷ്യസ്നേഹത്തിെൻറ തീപ്പന്തങ്ങൾ- മമ്മൂട്ടി
text_fieldsെകാച്ചി: കേരള ജനതയെ സംബന്ധിച്ച് ദുഖ വെള്ളിയാഴ്ചയാണ് ആഗസ്റ്റ് എട്ടിന് കടന്നുപോയത്. സഹജീവി സ്നേഹത്തിെൻറ ഉദാത്ത മാതൃകയാണ് പെട്ടിമലയിലെയും കരിപ്പൂരിലെയും ദുരന്തഭൂമികളിൽ രക്ഷാപ്രവർത്തനത്തിലൂടെ കേരളം ലോകത്തിന് കാണിച്ചുകൊടുത്തത്.
പെട്ടിമുടിയിൽ ഉരുൾപൊട്ടിയപ്പോഴും കരിപ്പൂരിൽ വിമാനം വീണു തകർന്നപ്പോഴും ആളിക്കത്തിയത് മനുഷ്യസ്നേഹത്തിെൻറ തീപ്പന്തങ്ങളാണെന്നാണ് മലയാളത്തിെൻറ പ്രിയ നടൻ മമ്മുട്ടി വിശേഷിപ്പിച്ചത്. ഈ കെട്ടകാലത്തെ വെളിച്ചത്തിലേക്കു നയിക്കുവാൻ സ്നേഹത്തിെൻറ ആ പ്രകാശത്തിനേ കഴിയൂ എന്നും ഫേസ്ബുക്ക് പോസ്റ്റിൽ മമ്മൂട്ടി പറഞ്ഞുവെക്കുന്നു.
കരിപ്പൂര്‍ വിമാനാപകടത്തിലും രാജമല മണ്ണിടിച്ചിലിലും രക്ഷാപ്രവര്‍ത്തനം നടത്തിയവർക്ക് നടന്‍ മോഹന്‍ലാല്‍ നേരത്തെ നന്ദി അറിയിച്ച് രംഗത്തെത്തിയിരുന്നു. അവരോട് എെന്നന്നും കേരളം കടപ്പെട്ടിരിക്കുന്നുവെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണരൂപം:
നമുക്ക് ഒട്ടും പരിചിതമല്ലാത്ത, നമ്മുടെ തലമുറ ഒരിക്കൽ പോലും അനുഭവിച്ചിട്ടില്ലാത്ത ആതുരമായ, വേദനാജനകമായ കാലത്തിലൂടെയാണ് ലോകമിപ്പോൾ കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. മനുഷ്യരാശി ഒന്നടങ്കം നിസ്സഹായരായി സ്തംഭിച്ചു നിൽക്കയാണ്.
നമ്മെ, കേരളത്തെ സംബന്ധിച്ചിടത്തോളം പരീക്ഷണങ്ങൾക്കു കാഠിന്യമേറുന്നു. പ്രളയം, മലയിടിച്ചിൽ, വിമാന ദുരന്തം അങ്ങനെ ഓരോന്നും കനത്ത ആഘാതമാണ് ഏൽപിച്ചു കൊണ്ടിരിക്കുന്നത്.എന്നാൽ പ്രതീക്ഷയുടെ വിളക്കുകൾ അണഞ്ഞു പോവുന്നില്ലെതാണ് ആശ്വാസകരം. പ്രളയത്തിൽ നാമതു കണ്ടതാണ്. മനുഷ്യസ്നേഹത്തിെൻറ, ത്യാഗത്തിെൻറ, ഉജ്ജ്വല ദൃഷ്ടാന്തങ്ങൾ. ഏതാപത്തിലും ഞങ്ങൾ കുടെയുണ്ടെന്നു പറയുന്ന ഒരു ജനതയുടെ ഉദാത്തമായ ആത്മധൈര്യം. പെട്ടിമുടിയിൽ ഉരുൾപൊട്ടിയപ്പോഴും കരിപ്പൂരിൽ വിമാനം വീണു തകർന്നപ്പോഴും ആളിക്കത്തിയത് ആ മനുഷ്യസ്നേഹത്തിെൻറ തീപ്പന്തങ്ങളാണ്.
ഈ കെട്ടകാലത്തെ വെളിച്ചത്തിലേക്കു നയിക്കുവാൻ സ്നേഹത്തിന്റെ ആ പ്രകാശത്തിനേ കഴിയൂ. നമുക്ക് കൈകോർത്തു നിൽക്കാം .നമുക്കൊരു മിച്ചു നിൽക്കാം. സ്നേഹത്തിന്റെയും കാരുണ്യത്തിന്റേയും ദീപസ്തംഭങ്ങളായി ഉയർന്നു നിൽക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.