വയനാട്ടിൽ വീട്ടിനുള്ളിൽ സ്ഫോടനം; രണ്ടുപേർ മരിച്ചു
text_fieldsസുൽത്താൻ ബത്തേരി: നൂൽപ്പുഴ പഞ്ചായത്തിലെ നായ്ക്കട്ടിയില്‍ വീട്ടി നുള്ളിലുണ്ടായ സ്ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു. വീട്ടുടമ എളവന ന ാസറിെൻറ ഭാര്യ അമല്‍ (38), പ്രദേശത്തെ ആശാരിപ്പണിക്കാരനായ പെരിങ്ങാട്ട ില് ബെന്നി (48) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 1.30ഓടെയായിരു ന്നു സംഭവം.
ദേശീയപാതക്ക് സമീപത്തുള്ള വീട്ടിലാണ് സ്േഫാടനമുണ്ടായത്. മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലാണ്. വൻ ശബ്ദം കേട്ട് എത്തിയ അയൽവാസികളാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. തോട്ടപോലുള്ള സ്ഫോടക വസ്തു പൊട്ടിയാണ് അപകടമെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. സ്ഫോടക വസ്തു ശരീരത്തിൽ കെട്ടിവെച്ച് ബെന്നി വീട്ടിനുള്ളിൽ വെച്ച് സ്ഫോടനം നടത്തിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.
വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായെന്നാണ് നാട്ടുകാർ ആദ്യം കരുതിയത്. എന്നാല്‍, ദേശീയപാതയില്‍ പട്രോളിങ്ങിലുണ്ടായിരുന്ന പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ വെടിമരുന്നാണ് സ്ഫോടനത്തിന് കാരണമെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് ബെന്നി ആശാരിപ്പണിയെടുക്കുന്ന ഷെഡില്‍ നിന്നും വെടിമരുന്ന് കണ്ടെത്തുകയും ചെയ്തു.
സംഭവസമയത്ത് വീട്ടുമുറ്റത്തുണ്ടായിരുന്ന അമലിെൻറ മൂന്നാമത്തെ കുട്ടി സ്ഫോടനത്തെ തുടര്‍ന്ന് ബോധരഹിതയായി. കൊലപാതകമാണോയെന്ന് കൂടുതൽ അന്വേഷണത്തിനുശേഷം മാത്രമേ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം അമലിെൻറ മൃതദേഹം നായ്ക്കട്ടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. അമലിന് മൂന്ന് പെണ്മക്കളുണ്ട്. ബെന്നിക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.