Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്‌കൂട്ടറില്‍...

സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ ചവിട്ടിവീഴ്ത്തി; യുവാവ് അറസ്​റ്റില്‍

text_fields
bookmark_border
സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ ചവിട്ടിവീഴ്ത്തി; യുവാവ് അറസ്​റ്റില്‍
cancel

ശ്രീ​ക​ണ്ഠ​പു​രം: സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യെ പി​ന്തു​ട​ര്‍ന്ന് അ​ശ്ലീ​ല ഭാ​ഷ​യി​ല്‍ സം​സാ​രി​ച്ച് ച​വി​ട്ടി​വീ​ഴ്ത്തി​യ യു​വാ​വ് അ​റ​സ്​​റ്റി​ൽ. ചു​ഴ​ലി ചാ​ലു​വ​യ​ലി​ലെ ക​രി​യി​ല്‍ നൂ​റു​ല്‍ അ​മീ​നെ​യാ​ണ്​ (26) ശ്രീ​ക​ണ്ഠ​പു​രം സി.​ഐ ഇ.​പി. സു​രേ​ശ​ൻ അ​റ​സ്​​റ്റു​ചെ​യ്ത​ത്.

നി​ടു​വാ​ലൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ 30കാ​രി​യാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ശ്രീ​ക​ണ്ഠ​പു​ര​ത്തു​നി​ന്ന് നി​ടു​വാ​ലൂ​രി​ലേ​ക്ക് സ്‌​കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു യു​വ​തി. ചേ​രം​കു​ന്ന് പ​ള്ളി മു​ത​ല്‍ യു​വ​തി​യെ ബൈ​ക്കി​ല്‍ പി​ന്തു​ട​ര്‍ന്ന് യു​വാ​വ് അ​ശ്ലീ​ല ചു​വ​യി​ൽ സം​സാ​രി​ച്ചു. ഇ​തോ​ടെ യു​വ​തി സ്‌​കൂ​ട്ട​ർ അ​തി​വേ​ഗം ഓ​ടി​ച്ചു. യു​വാ​വും ബൈ​ക്കി​െൻറ വേ​ഗ​ത​കൂ​ട്ടി യു​വ​തി​യെ പി​ന്തു​ട​ര്‍ന്നു.

നി​ടു​വാ​ലൂ​ര്‍ ബ​സ്​​സ്​​റ്റോ​പ്പി​ന്​ സ​മീ​പ​മെ​ത്തി​യ​പ്പോ​ള്‍ സ്‌​കൂ​ട്ട​റി​ൽ ച​വി​ട്ടി യു​വ​തി​യെ വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് ബൈ​ക്കി​ല്‍നി​ന്ന് പു​റ​ത്തി​റ​ങ്ങി യു​വ​തി​യു​ടെ ചു​രി​ദാ​റി​ല്‍ ക​യ​റി​പ്പി​ടി​ച്ചു. ഇ​തോ​ടെ യു​വ​തി നി​ല​വി​ളി​ച്ചു. ആ​ളു​ക​ള്‍ ഓ​ടി​ക്കൂ​ടു​ന്ന​തു​ക​ണ്ട് യു​വാ​വ് ബൈ​ക്കി​ല്‍ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഒ​രു​സം​ഘം യു​വാ​ക്ക​ള്‍ വ​ള​ക്കൈ റോ​ഡു​വ​രെ ഇ​യാ​ളെ അ​ന്വേ​ഷി​ച്ചു​ചെ​ന്നെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. മി​നി​റ്റു​ക​ള്‍ ക​ഴി​ഞ്ഞ​പ്പോ​ള്‍ ചു​ഴ​ലി ചാ​ലു​വ​യ​ലി​ല്‍ നാ​ട്ടു​കാ​രും പൊ​ലീ​സും ചേ​ർ​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി. വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:man arrestedwoman attacked
News Summary - man arrested for attacking a young woman who traveling on a scooter
Next Story