താലിമാല പണിയാൻ യുവതിയുടെ മാല പൊട്ടിച്ചയാൾ പിടിയിൽ; കവർന്നത് മുക്കുപണ്ടമെന്ന്
text_fieldsതിരൂർ: ബസ് കാത്തുനിന്ന യുവതിയുടെ മാല കവര്‍ന്നോടിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. ഞായറാഴ്ച ഉച്ചക്ക് 12 ഓടെ ചമ്രവട്ടം ബസ് സ്റ്റോപ്പിലാണ് സംഭവം.
കാവഞ്ചേരി സ്വദേശി കാട്ടിപ്പറമ്പില്‍ സിനീഷിനെയാണ് നാട്ടുകാരുടെ സഹായത്തോടെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പുറത്തൂരിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് മാറഞ്ചേരിയിലുള്ള സ്വന്തം വീട്ടിലേക്ക് പോവാന്‍ മകനൊപ്പം ബസ് കാത്തുനിന്ന കരുവളപ്പില്‍ അബൂബക്കറിന്റെ ഭാര്യ റസീനയുടെ മാലയാണ് സിനീഷ് പൊട്ടിച്ചെടുത്ത് ഓടിയത്.
പ്രതി ബൈക്കിലെത്തി മാല പൊട്ടിച്ചോടുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ യുവാവിനെ ഓടിച്ചിട്ട് പിടികൂടുകയും തുടര്‍ന്ന് പൊലീസിലേല്‍പ്പിക്കുകയുമായിരുന്നു. മോഷ്ടിച്ച മാല മുക്ക് പണ്ടമാണന്ന് യുവതി പൊലീസിനെ അറിയിച്ചു.
വിവാഹം കഴിക്കാന്‍ താലിമാല പണിയാനാണ് മാല കവര്‍ന്നടുത്തതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.