Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആറുമാസം കൊണ്ട്...

ആറുമാസം കൊണ്ട് ബിരുദം; വിദ്യാർഥികളിൽനിന്ന്​ പണം തട്ടിയയാൾ പിടിയിൽ

text_fields
bookmark_border
ആറുമാസം കൊണ്ട് ബിരുദം; വിദ്യാർഥികളിൽനിന്ന്​ പണം തട്ടിയയാൾ പിടിയിൽ
cancel
camera_alt

ശഫീഫ്​

മലപ്പുറം: മധുര കാമരാജ് സർവകലാശാലയുടെ മൂന്നുവർഷത്തെ ഡിഗ്രി കോഴ്സിന്‍റെ സർട്ടിഫിക്കറ്റ് ആറുമാസത്തെ കോഴ്സിലൂടെ നൽകാമെന്ന് പറഞ്ഞ് ഫീസ്​ ഇനത്തിൽ നിരവധി വിദ്യാർഥികളിൽനിന്ന്​ പണം തട്ടിയ കേസിലെ പ്രതി പിടിയിൽ.

മലപ്പുറം മങ്ങാട്ടുപുലം പൂവല്ലൂർ വീട്ടിൽ ശഫീഫിനെയാണ് മലപ്പുറം പൊലീസ് അറസ്​റ്റ്​ ചെയ്തത്. ഇയാൾ ഒളിവിലായിരുന്നു. എട്ടുമാസത്തോളമായി തമിഴ്നാട്, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.

കോട്ടയത്തും സമാനമായ കേസുണ്ട്. സി.ഐ ജോബി തോമസിന്​ ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എസ്​.ഐമാരായ മുഹമ്മദലി, സി. ഗിരീഷ്, സി.പി.ഒമാരായ ദിനു ഷഹേഷ്, സലിം, ജസീർ, ദിനേശ് എന്നിവർ ചേർന്നാണ് അറസ്​റ്റ്​ ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake certificatearrest
News Summary - Man arrested for extorting money from students
Next Story