Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2024 10:37 PM IST Updated On
date_range 30 March 2024 10:37 PM ISTഇ.വി.എം തിരിമറിക്ക് ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ
text_fieldsbookmark_border
തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം കാണിക്കുന്നതിന് രാജ്യത്ത് മൂന്നാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം സ്വദേശി എം.വി. ഷറഫുദ്ദീനാണ് പിടിയിലായത്. കോവിഡ് ലോക്ഡൗണ്‍ സമയത്തെ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണ് ഇയാള്‍ ഇതിനായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. കൊച്ചി സൈബര്‍ ഡോം നടത്തിയ സോഷ്യല്‍മീഡിയ പട്രോളിങ്ങിലാണ് ഇത് കണ്ടെത്തിയത്.
സാമൂഹികമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്താൻ സൈബര്‍ പൊലീസ് ആസ്ഥാനത്തും എല്ലാ റേഞ്ചുകളിലും സാമൂഹികമാധ്യമ നിരീക്ഷണ സെല്ലുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story