കോടതി നപടിക്രമങ്ങൾ ഫോണിൽ ചിത്രീകരിച്ച് റീൽസിട്ട യുവാവ് അറസ്റ്റിൽ
text_fieldsമലപ്പുറം: മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്കകത്തെ നടപടി ക്രമങ്ങൾ ഫോണിൽ ചിത്രീകരിച്ച് സോഷ്യൽ മീഡിയ റീൽസായി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കോടതി മുറിയിൽ നടപടിക്രമങ്ങളുടേയും വനിതാ ജീവനക്കാരുടേയും വീഡിയോ ഫോണിൽ ചിത്രീകരിച്ച് ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പ്രചരിപ്പിച്ച ഒമാനൂർ സ്വദേശി മൻസൂർ അലി (24)ക്കെതിരെയാണ് നടപടി.
ഇയാൾ തന്‍റെ പേരിലെ ഒരു കേസുമായി ബന്ധപ്പെട്ടാണ് കോടതിയിൽ എത്തിയത്. ഇതിനിടെയാണ് കോടതിയുടെ നപടിക്രമങ്ങൾ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്.
കേരള പൊലീസ് ആക്ടിലെ 120 (0), ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ 67 വകുപ്പ്, ഭാരതീയ ന്യായ സൻഹിത 73, 78 എന്നീ വകുപ്പുകൾ പ്രകാരം മലപ്പുറം പൊലീസാണ് കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തത്. മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.