അയൽവാസിയുടെ പറമ്പിൽ കഞ്ചാവ് നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ
text_fieldsപത്തനംതിട്ട: വീടിനോട് ചേർന്ന് അയൽവാസിയുടെ പറമ്പിൽ കഞ്ചാവുചെടി നട്ടുവളർത്തിയ കേസിലെ പ്രതി കോടതിയിൽ കീഴടങ്ങി. കഞ്ചാവ് കൈവശംവെച്ചതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പുറമറ്റം മുണ്ടമല കുളത്തിെൻറ വടക്കേ വീട്ടിൽ സുനിലാണ് (22) ഒളിവിൽ കഴിഞ്ഞശേഷം കീഴടങ്ങിയത്.
കഴിഞ്ഞ ജൂൺ ഒമ്പതിനാണ് ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്, അന്നത്തെ നാർകോട്ടിക് സെൽ ഡിവൈ.എസ്.പി എ. പ്രദീപ് കുമാറിെൻറ നേതൃത്വത്തിൽ കഞ്ചാവുചെടി പിടിച്ചെടുത്തത്.
സ്ത്രീക്കുനേരെ കൈയേറ്റം നടത്തി മാനഹാനിയുണ്ടാക്കിയ കേസിലും ഇയാൾ പ്രതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.