ട്രെയിനിൽ വിദ്യാർഥികൾക്ക് നേരെ നഗ്നത പ്രദർശനം: പ്രതി പിടിയിൽ
text_fieldsതിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്ക് മുന്‍പില്‍ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ തിരുവനന്തപുരം സ്വദേശിയെ റെയിൽവെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ശ്രീകാര്യം കരിയം സ്വദേശി സുരേഷ് കുമാറാണ് പിടിയിലായത്. നേരത്തെയും ഇയാൾ നഗ്നതാ പ്രദർശനം നടത്തിയിരുന്നതായി വിദ്യാർഥികൾ പരാതിപ്പെട്ടിരുന്നു. പലതവണ ഇയാള്‍ ട്രെയിനിലെ ബാത്ത്റൂമില്‍ നിന്നുകൊണ്ട് വിദ്യാര്‍ഥികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയിട്ടുണ്ടെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് വിദ്യാര്‍ഥികള്‍ക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയയാളെ സ്കൂള്‍ ജീവനക്കാര്‍ ട്രെയിനില്‍ കയറി പിടികൂടിയത്. കഴിഞ്ഞ കുറെ നാളുകളായി സുരേഷ് കുമാര്‍ ട്രെയിനിലെ ബാത്ത്റൂമില്‍ കയറി ചില്ല് ഇളക്കിമാറ്റിയ ശേഷം വിദ്യാര്‍ഥികള്‍ക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയിരുന്നു. പലതവണ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനോടും മറ്റ് ജീവനക്കാരോടും പരാതിപ്പെട്ടിരുന്നു. തുടര്‍ന്നാണ് സ്കൂള്‍ ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് നിര്‍ദേശത്തെ തുടര്‍ന്ന് സ്കൂള്‍ ജീവനക്കാര്‍ ട്രെയിനില്‍ കയറിയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പിടികൂടുമ്പോള്‍ ഇയാള്‍ അര്‍ധനഗ്നനായി ബാത്ത്റൂമില്‍ നില്‍ക്കുകയായിരുന്നു.
തിരുവനന്തപുരം ശ്രീകാര്യം കരിയം സ്വദേശിയാണ് പിടിയിലായ 57 വയസുകാരന്‍ സുരേഷ് കുമാര്‍. നിലവില്‍ റെയില്‍വെ പൊലീസിന്‍റെ കസ്റ്റഡിയിലാണ് പ്രതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.