ബെൻസ് കാർ വാങ്ങാൻ വ്യാജരേഖകൾ ഹാജരാക്കി അരക്കോടി വായ്പയെടുത്ത് മുങ്ങിയയാൾ പിടിയിൽ
text_fieldsകഴക്കൂട്ടം: വ്യാജരേഖകൾ ഹാജരാക്കി ബാങ്കിൽനിന്ന് അമ്പതുലക്ഷം രൂപ വായ്പയെടുത്ത് മുങ്ങിയയാളെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തു.
കന്യാകുമാരി ജില്ലയിൽ നിന്ന് തിരുവനന്തപുരം ആറ്റിപ്ര വില്ലേജിൽ ആറ്റിൻകുഴി ആർ.ഡി.എസ് ട്രയാംഗിൾ ഫ്ലാറ്റ് നമ്പർ ഒമ്പതിൽ താമസിക്കുന്ന അനു (32) ആണ് അറസ്റ്റിലായത്. ഒരു വർഷം മുമ്പ് ഫെഡറൽ ബാങ്കിെൻറ ശ്രീകാര്യം ശാഖയിലാണ് മെർസിഡസ് ബെൻസ് കാർ വാങ്ങുന്നതിനായി അരകോടി രൂപ ഇയാൾ വ്യാജരേഖകൾ ഹാജരാക്കി വായ്പയെടുത്തത്.
വായ്പയെടുത്തുവാങ്ങിയ കാർ ഇയാൾ രജിസ്റ്റർ ചെയ്യും മുമ്പ് തന്നെ പള്ളിക്കൽ സ്വദേശിക്ക് വിൽക്കുകയായിരുന്നു.
കഴക്കൂട്ടത്തെ നേത്രാസെൻറർ ഫോർ റിസർച്ച് സ്റ്റഡീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്ന് ലക്ഷങ്ങൾ തനിക്ക് ശമ്പളമായി കിട്ടുന്നുണ്ടെന്നും ഐ.ഐ.ടിയിലെ ബിരുദവും വെല്ലൂർ യൂനിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്.ഡിയും ലഭിച്ചിട്ടുണ്ടെന്നുമാണ് ഇയാൾ ബാങ്ക് അധികൃതരോട് പറഞ്ഞിരുന്നത്.
വായ്പ തിരിച്ചടക്കാതിരുന്നതിനെ തുടർന്ന് ബാങ്ക് നടത്തിയ അന്വേഷണത്തിൽ ഇയാൾ ബാങ്കിൽ ഹാജരാക്കിയിരുന്ന രേഖകൾ വ്യാജമാണെന്ന് കണ്ടെത്തി പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
ശ്രീകാര്യം പൊലീസ് കേെസടുത്ത് അന്വേഷണം നടത്തി വരവെ കഴക്കൂട്ടം എ.സി.പി ഷൈനു തോമസിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് സി.ഐ ബിനു വർഗീസ്, ശ്രീകാര്യം എസ്.ഐ ജെ. ബിനോദ് കുമാർ, ഗ്രേഡ് എസ്.ഐമാരായ രാജേന്ദ്രൻ, ഷാജി, എസ്.സി.പി.ഒമാരായ വിനു, ഗോപകുമാർ, സുരേഷ്, സുനിൽകുമാർ, സി.പി.ഒ ഷൈൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വായ്പയെടുത്ത് ഇയാൾ വാങ്ങിയ കാർ പള്ളിക്കലിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.