വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ
text_fieldsമേലാറ്റൂർ: വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ യുവാവിനെ മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടിക്കാട് ചുങ്കത്ത് സൈൻ ട്രാവൽസ് നടത്തിയിരുന്ന പാണ്ടിക്കാട് വളരാട് സ്വദേശി അരിവായിൽ മുഹമ്മദ് യൂസുഫ് ഇസാമാണ് (20) അറസ്റ്റിലായത്. 2019ലാണ് കേസിനാസ്പദമായ സംഭവം.
നൂറോളം പേരിൽനിന്നായി 30,000വും അതിനു മുകളിലുമുള്ള സംഖ്യയും തട്ടിയെടുത്ത സംഭവത്തിലാണ് അറസ്റ്റ്. പണം നൽകിയവർ വിസ ലഭിക്കാത്തതിനെ തുടർന്ന് നൽകിയ പരാതികളിൽ മേലാറ്റൂർ പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. വയനാട്, കോഴിക്കോട് ജില്ലകളിൽ ഒളിവിൽ താമസിച്ചുവരുകയായിരുന്ന പ്രതി നാട്ടിൽ തിരിച്ചെത്തിയതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മേലാറ്റൂർ സി.െഎ കെ. റഫീഖ്, എസ്.െഎ മത്തായി, സി.പി.ഒമാരായ ഷൈജു, രാജീഷ്, അംബിക, ഷമീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.