പ്രണയം നടിച്ച് 16 കാരിയെ പീഡിപ്പിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ
text_fieldsചങ്ങരംകുളം: മൊബൈൽ ഫോൺ വഴി പരിചയപ്പെട്ട് പ്രണയം നടിച്ച് പത്താം ക്ലാസ് വിദ്യാർഥിനിയെ ലൈംഗിക പീഡനത്തിന് ഇരയായാക്കിയ സംഭവത്തിൽ യുവാവിനെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. എടപ്പാൾ നടുവട്ടം ശ്രീവത്സം ആശുപത്രിക്ക് സമീപം മാടമ്പി വളപ്പിൽ അമീർ അലി(30)യെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
കെട്ടിട നിർമാണ തൊഴിലാളിയായ അമീർ അലി മൂന്ന് മാസം മുൻമ്പാണ് ചങ്ങരംകുളത്ത് വെച്ച് 16 വസുള്ള പെൺകുട്ടിക്ക് മൊബൈൽ നമ്പർ കൈമാറിയത്. പിന്നീട് സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ വീട്ടിൽ പെൺകുട്ടി മാത്രമാണെന്ന് മനസിലാക്കിയ യുവാവ് വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു.
തുടർന്ന് പെൺകുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതോടെ ഇവർ ചങ്ങരംകുളം പൊലീസിന് പരാതി നൽകി. ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ മേൽനോട്ടത്തിൽ എസ്ഐ. രാജേന്ദ്രൻ, എസ് സി പി ഒ ഷിജു, സിപിഒ മാരായ ജെറോം, സുജിത്ത് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പോക്സോ പ്രകാരം കേസെടുത്ത പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.