മലപ്പുറത്ത് യുവാവിെൻറ ജനനേന്ദ്രിയം മുറിച്ചു: യുവതി കസ്റ്റഡിയിൽ
text_fieldsമലപ്പുറം: കുറ്റിപ്പുറം ടൗണിലെ ലോഡ്ജിൽ യുവതിയോടൊപ്പം മുറിയെടുത്ത യുവാവിെൻറ ജനനേന്ദ്രിയം മുറിച്ചു. കുറ്റിപ്പുറം പി.കെ ടവർ ലോഡ്ജിലാണ് സംഭവം. തിരൂർ പുറത്തൂർ സ്വദേശി ഇർഷാദാണ് (23) ആക്രമണത്തിനിരയായത്. വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇർഷാദിനെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി.
ജനനേന്ദ്രിയം 70% ഛേദിച്ച നിലയിലാണെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ പെരുമ്പാവൂർ സ്വദേശിയായ മുപ്പതുകാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസമാണ് യുവാവും യുവതിയും ലോഡ്ജിൽ മുറിയെടുത്തത്. ഇർഷാദും യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇർഷാദിെൻറ വിവാഹം ഉറപ്പിച്ചതിനെ തുടർന്ന് യുവതി ഇയാളുമായി പിരിഞ്ഞിരുന്നു. രാവിലെ യുവതി ഇർഷാദിനെ കുറ്റിപ്പുറത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
സ്വയം പരിക്കേൽപ്പിച്ചതാണെന്നാണ് യുവാവ് പൊലീസിനു നൽകിയ മൊഴിയത്. എന്നാൽ, താൻ മുറിച്ചതാണെന്ന് യുവതിയും മൊഴി നൽകിയിട്ടുണ്ട്. ഇരുവരും ആറു മാസം മുൻപ് രജിസ്റ്റർ വിവാഹം ചെയ്തിരുന്നതായി പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.