റോഡരികിൽ യുവാവിന് ധനകാര്യ സ്ഥാപന ഉടമയുടെ മർദനം
text_fieldsതിരുവനന്തപുരം: കുളത്തൂരില്‍ റോഡരികിൽ യുവാവിന് ക്രൂര മര്‍ദനം. പൊഴിയൂര്‍ സ്വദേശി അജിനിനെയാണ് ധനകാര്യ സ്ഥാപന ഉടമയായ ജയചന്ദ്രൻ മര്‍ദിച്ചത്. ഇവർ തമ്മിലുണ്ടായ സാമ്പത്തിക ഇടപാടാണ് മർദനത്തിന് കാരണമെന്ന് കരുതുന്നു. അജിനിനെ ജയചന്ദ്രൻ വടി ഉപയോഗിച്ച് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മര്‍ദനത്തെ തുടര്‍ന്ന് പരിക്കേറ്റ അജിത് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുളത്തൂർ പഞ്ചായത്ത് പ്രസിഡന്‍റ് ബെൽസിയുടെ ഭര്‍ത്താവാണ് ജയചന്ദ്രൻ.
ബെൽസി അംഗമായ ‘േപൾ’ എന്ന നിക്ഷേപ പദ്ധതിയിലേക്ക് ജയചന്ദ്രന്‍ അജിനില്‍ നിന്ന് പണം വാങ്ങിയിരുന്നുവെന്നും പണം ലഭിക്കാതായതോടെ തിരികെ ചോദിച്ചതാണ് ജയചന്ദ്രനെ പ്രകോപിപ്പിച്ചതെന്നുമാണ് ആരോപണം. രോഷാകുലനായ ജയചന്ദ്രൻ അജിനിെൻറ മുട്ടിന് താഴെ മർദിക്കുന്നതും കാലിൽ നിന്ന് രക്തം ഒഴുകുന്നതുമായ രംഗം സമീപത്തുണ്ടായിരുന്ന നാട്ടുകാരിലാരോ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. ഇതാണ് പുറത്തായത്. നേരത്തേയും അജിനിന് ജയചന്ദ്രനിൽ നിന്ന് മർദനമേറ്റിരുന്നെന്നും റിപ്പോർട്ടുണ്ട്.
അജിനിന് പണം നല്‍കാനില്ലെന്നും മദ്യപിച്ച് വീട്ടിൽ എത്തി നിരന്തരം ശല്യം ചെയ്യുന്ന ആളാണെന്നും ബെൽസി പറഞ്ഞു. അത്തരത്തിൽ കതകിന് മുട്ടുകയും മറ്റും ചെയ്തതിനാലാണ് ഭർത്താവ് മർദിച്ചതെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.