Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2021 5:13 AM GMT Updated On
date_range 27 Jan 2021 5:05 AM GMTകെ. സുരേന്ദ്രന്‍റെ മകെള ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചയാൾക്കെതിരെ പൊലീസ് കേസെടുത്തു
text_fieldsbookmark_border
കോഴിക്കോട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍റെ മകളെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചയാൾക്കെതിരെ പൊലീസ് കേസെടുത്തു. പേരാമ്പ്ര സ്വദേശി അജ്നാസിനെതിരെയാണ് കേസ്. ബി.ജെ.പി ജില്ല പ്രസിഡന്‍റ് വി.കെ. സജീവന്‍റെ പരാതിയിലാണ് നടപടി.
ബാലികാദിനത്തിൽ എന്‍റെ മകൾ എന്‍റെ അഭിമാനം എന്ന അടിക്കുറിപ്പോടെ കെ. സുരേന്ദ്രൻ മകളോടൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് താഴെയായിരുന്നു അധിക്ഷേപ കമന്‍റ്. മകെള അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു കമന്‍റ്.
തുടർന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story