15 ലക്ഷത്തിെൻറ ആനക്കൊമ്പ് ശിൽപവുമായി യുവാവ് പിടിയിൽ
text_fieldsവർക്കല: ആനക്കൊമ്പിൽ തീർത്ത ശിൽപങ്ങൾ പിടികൂടി. ശിൽപം വിൽക്കാനായി കൊണ്ടുവന്ന മേൽവെട്ടൂർ ഭക്തിവിലാസത്തിൽ ജിഷു ലാലിനെ(35) എക്സൈസ്, ഫോറസ്റ്റ് അധികൃതർ അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര വിപണിയിൽ 15 ലക്ഷത്തോളം രൂപ വിലമതിക്കുന്ന രണ്ട് ആനക്കൊമ്പ് ശിൽപങ്ങളും ഇത് കടത്താനുപയോഗിച്ച സ്വിഫ്റ്റ് കാറും അധികൃതർ കസ്റ്റഡിയിലെടുത്തു.
മേൽവെട്ടൂർ ജങ്ഷനുസമീപം ആനക്കൊമ്പ് വിൽപന നടക്കുന്നുണ്ടെന്ന് വർക്കല എക്സൈസ് റേഞ്ച് ഇൻസ്പെകടർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ജിഷുലാലിനെ പിടികൂടിയത്. പുതിയ രജിസ്േറ്റഡ് സിഫ്റ്റ് കാറിൽ ബുധനാഴ്ച സന്ധ്യക്ക് ആറരയോടെയാണ് വെട്ടൂരിൽ ആനക്കൊമ്പ് ശിൽപങ്ങൾ വിൽപനക്കായി കൊണ്ടുവന്നത്. ഒന്നരകിലോ തൂക്കമുള്ളതാണ് ശിൽപങ്ങൾ. രഹസ്യവിവരത്തെ തുടർന്ന് വർക്കല എക്സൈസ് അധികൃതർ ഫോറസ്റ്റ് വകുപ്പിെൻറ സഹായം തേടുകയും രണ്ട് വകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ ഓപറേഷനിലൂടെ ജിഷുലാലിനെ പിടികൂടുകയുമായിരുന്നു.
എക്സൈസ്, ഫോറസ്റ്റ് സംഘത്തെ കണ്ട ജിഷുലാൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ചങ്കിലും സംഘം ഓടിച്ചിട്ടു പിടികൂടി. ഇയാൾ ഇതിനുമുമ്പും ആനക്കൊമ്പിെൻറ വ്യാപാരം നടത്തിയിരുന്നതായി സൂചനയുണ്ട്. ആനക്കൊമ്പ് ശിൽപങ്ങൾ വാങ്ങാൻവന്നവരെക്കുറിച്ച് ഫോറസ്റ്റ് വകുപ്പ് അന്വേഷണം അരംഭിച്ചു. ജിഷുലാൽ വർക്കലയിലെ സ്വകാര്യ വാഹനവിൽപന ഷോറൂമിൽ ബിസിനസ് എക്സിക്യൂട്ടിവ് ആയി ജോലി ചെയ്തു വരുകയാണെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാളെ തുടരന്വേഷണത്തിനായി ഫോറസ്റ്റ് വകുപ്പിന് കൈമാറി.
വർക്കല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മഹേഷിെൻറയും ചുള്ളിമാനൂർ ഫോറസ്റ്റ് ഫ്ലൈയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ വി. ബ്രിജേഷിെൻറയും നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.