Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചികിത്സ കിട്ടാതെ...

ചികിത്സ കിട്ടാതെ കിടന്നത്​ മണിക്കൂറുകൾ; കുഴഞ്ഞുവീണയാൾ മരിച്ചു

text_fields
bookmark_border
ചികിത്സ കിട്ടാതെ കിടന്നത്​ മണിക്കൂറുകൾ; കുഴഞ്ഞുവീണയാൾ മരിച്ചു
cancel
camera_alt

വി​ജ​യ​ന​ശാ​രി​

കാ​ട്ടാ​ക്ക​ട: ത​ള​ർ​ന്നു​വീ​ണ് മ​ണി​ക്കൂ​റു​ക​ൾ ക​ട​വ​രാ​ന്ത​യി​ൽ കി​ട​ന്ന മ​ര​പ്പ​ണി​ക്കാ​ര​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. കു​റ്റി​ച്ച​ൽ മാ​റാ​ൻ​കു​ഴി മേ​ക്ക​തി​ൽ കി​ഴ​ക്കും​ക​ര വീ​ട്ടി​ൽ കെ. ​വി​ജ​യ​ന​ശാ​രി​യാ​ണ് (56) മ​രി​ച്ച​ത്.

പൂ​വ​ച്ച​ല്‍ മു​ള​മൂ​ട്ടി​ലെ ഫ​ർ​ണി​ച​ർ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു വി​ജ​യ​നാ​ശാ​രി. സു​ഖ​മി​ല്ലാ​ത്ത​തി​നാ​ൽ ഒ​രു മാ​സ​ത്തോ​ള​മാ​യി ജോ​ലി​ക്കെ​ത്തി​യി​രു​ന്നി​ല്ല. പ​ണി ആ​യു​ധ​ങ്ങ​ളെ​ടു​ക്കാ​നാ​ണ് എ​ത്തി​യ​തെ​ന്ന് പ​റ​യു​ന്നു. ബ​സി​ൽ നി​ന്നി​റ​ങ്ങു​മ്പോ​ൾ കു​ഴ​ഞ്ഞു​വീ​ണു.

ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും എ​ത്തി ഇ​യാ​ളെ സ​മീ​പ​ത്തെ ക​ട​വ​രാ​ന്ത​യി​ൽ കി​ട​ത്തു​ക​യും ജോ​ലി​ചെ​യ്യു​ന്ന സ്ഥാ​പ​ന ഉ​ട​മ​യെ വ​രു​ത്തു​ക​യും ചെ​യ്‌​തു. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കാ​ൻ ത​യാ​റാ​കാ​തെ ഉ​ട​മ കൈ​യൊ​ഴി​ഞ്ഞു.

നാ​ട്ടു​കാ​ർ കാ​ട്ടാ​ക്ക​ട പൊ​ലീ​സി​െൻറ സ​ഹാ​യം തേ​ടി​യെ​ങ്കി​ലും ജീ​പ്പി​ല്ലെ​ന്നും, പ​ഞ്ചാ​യ​ത്തി​ൽ അ​റി​യി​ക്കാ​നും മ​റു​പ​ടി ന​ൽ​കി പൊ​ലീ​സും കൈ​യൊ​ഴി​ഞ്ഞു. ഒ​ടു​വി​ൽ മ​ണി​ക്കൂ​റു​ക​ൾ വൈ​കി മൂ​ന്നോ​ടെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ പി​രി​വെ​ടു​ത്ത് കാ​ട്ടാ​ക്ക​ട​യി​ൽ​നി​ന്ന്​ ആം​ബു​ല​ൻ​സ് വ​രു​ത്തി വി​ജ​യ​നാ​ശാ​രി​യെ ആ​ര്യ​നാ​ട് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും വൈ​കീ​ട്ട് അ​ഞ്ചോ​ടെ മ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Treatment DelaykattakkadaCollapsed Death
News Summary - man collapsed died without getting treatment for hours
Next Story