പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ച യുവാവ് ജീവനൊടുക്കി
text_fieldsവാടാനപ്പള്ളി/പാവറട്ടി: പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഏങ്ങണ്ടിയൂര്‍ ചന്തപ്പടി ചക്കാണ്ടന്‍ കൃഷ്ണൻകുട്ടിയുടെ മകന് വിനായക് ആണ് (18) മരിച്ചത്. മുല്ലശ്ശേരി മാനിനകുന്നില്‍ ഞാറാഴ്ച ഉച്ചക്ക് 12ഒാടെ ബൈക്കില്‍ വിനായകും കൂട്ടുകാരന് ശരത്തും(18) പെണ്‍കുട്ടിയുമായി സംസാരിച്ച് നില്‍ക്കുന്നത് പൊലീസ് കണ്ടിരുന്നു. സംശയം തോന്നിയ പൊലീസ് മധുക്കര സ്വദേശിയായ പെണ്‍കുട്ടിയെ പറഞ്ഞുവിട്ട് വിനായകിനെയും ശരത്തിനെയും സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. ചോദ്യം ചെയ്യലിനിടെ തലമുടി വളര്‍ത്തിയത് എന്തിനാണെന്നും അച്ഛനെ വിളിക്കാനും ആവശ്യപ്പെട്ടു. ഇതനുസരിച്ച് അച്ഛന് കൃഷ്ണന് സൃഹൃത്തിനൊപ്പം സ്റ്റേഷനില്‍ എത്തി. മുടി വളര്‍ത്തലിനെ കുറിച്ച് ചോദിച്ചപ്പോൾ മകന് പറയുന്നത് കേള്ക്കാറില്ലെന്നായിരുന്നു മറുപടി. മൂന്ന് മണിയോടെ ഇവരെ വിട്ടയച്ചതായി പൊലീസ് പറഞ്ഞു.
പൊലീസ് ക്രൂരമായി മർദിച്ചെന്നും മുടി വലിച്ച് പിഴുതതായും വിനായകിെൻറ സുഹൃത്ത് ശരത് പറഞ്ഞു. അതേസമയം, കരുവന്തലയില്‍ ഞായറാഴ്ച രാവിലെ പത്തരയോടെ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വരുന്ന മണത്തല സ്വദേശിനിയുടെ സ്വർണമാല ബൈക്കിലെത്തിയവർ പൊട്ടിച്ചിരുന്നു. അതിെൻറ പേരിൽ മകനെ പൊലീസ് ചോദ്യം ചെയ്തതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് വീട്ടുകാര്‍ ആരോപിച്ചു.
ഒാമനയാണ് വിനായകിെൻറ മാതാവ്.വിഷ്ണു സഹോദരനും. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസിെൻറ നേതൃത്വത്തിൽ പാവറട്ടി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. നാട്ടുകാർ പ്രതിഷേധിച്ച് ബഹളം വെച്ചതോടെ വലപ്പാട് സി.െഎയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഐ.ജി എം.ആർ.അജിത്കുമാറിന് ഡി.ജി.പി നിർദേശം നൽകി. കമീഷണറുടെ നിർദേശത്തിൽ ഗുരുവായൂർ അസി.കമീഷണർ പി.കെ.ശിവദാസൻ അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.