Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്വാറൻറീൻ കാലാവധി...

ക്വാറൻറീൻ കാലാവധി കഴിഞ്ഞ്​ പുറത്തിറങ്ങിയയാൾക്ക്​ കോവിഡ്​; പ്രദേശവാസികൾ ആശങ്കയിൽ

text_fields
bookmark_border
ക്വാറൻറീൻ കാലാവധി കഴിഞ്ഞ്​ പുറത്തിറങ്ങിയയാൾക്ക്​ കോവിഡ്​; പ്രദേശവാസികൾ ആശങ്കയിൽ
cancel

കൊടുങ്ങല്ലൂർ: 14 ദിവസം ക്വാറ​ൻറീൻ കഴിഞ്ഞ് രോഗലക്ഷണം ഒന്നും കാണാത്തതിനെ തുടർന്ന്​​ പുറത്തിറങ്ങിയയാൾക്ക്​​ കോവിഡ്​. ഇതോടെ മൂന്ന്​ ആരോഗ്യ വകുപ്പ്​ ജീവനക്കാർ ക്വറ​ൈൻറനിലായി. പുറത്തിറങ്ങി നടന്ന ഇയാൾക്ക്​ കൂടുതൽ സമ്പർക്കം ഉണ്ടായിട്ടുള്ളതായും സൂചനകളുണ്ട്​. കച്ചവട സ്​ഥാപനങ്ങളിലും മറ്റും ഇയാൾ പോയിരുന്നതായാണ്​ വിവരം. ഞായറാഴ്​ച വൈകുന്നേരത്തോടെ കോവിഡ്​ സ്​ഥിരീകരിച്ച ഇയാളിൽ നിന്ന്​ അധികൃതർ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്​. കൂടുതൽ സമ്പർക്കം കണ്ടെത്തുന്ന പക്ഷം ​റൂട്ട്​ മാപ്പ്​ തയാറാക്കാനും ആലോചനയുണ്ട്​.

കൊടുങ്ങല്ലൂർ മേഖലയിലെ എസ്​.എൻ.പുരം പഞ്ചായത്തിൽപെട്ട ഇയാൾ ജൂൺ നാലിനാണ്​ വിദേശത്തു​ നിന്ന്​ എത്തിയത്​. തിരുവനന്തപുരത്ത്​ എത്തിയ ശേഷം​ ത​ൃ​ശൂരിലും വീട്ടിലുമായി ക്വാ​റൻറീനിൽ കഴിയുകയായിരുന്നു. പിന്നീടാണ്​ ​പുറത്തിറങ്ങിയത്​. ജൂൺ 19നാണ്​ ക്വാറ​ൻറീ​ൻ സർട്ടിഫിക്കറ്റ്​​ വാങ്ങാൻ സുഹൃത്തിനോടൊപ്പം ഇയാൾ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയത്​. ഇവിടെ ഇയാളുമായി സമ്പർക്കം പുലർത്തിയ ജെ.എച്ച്​.ഐ.ഉൾപ്പെടെ മൂന്ന്​ ജീവനക്കാരോട് അധികൃതർ​ ക്വാറ​ൻറീനിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്​.

കോവിഡി​െൻറ യാതൊരു ലക്ഷണവും ഇല്ലാതിരിക്കെ മറ്റ്​ അസുഖമുളള ഇയാൾ സർജ്ജറിയുമായി ബന്ധപ്പെട്ട റഫറൻസ്​ ലെറ്ററിന്​ കൊടുങ്ങല്ലൂർ താലൂക്ക്​ ആശുപത്രിയി​ലെ ഒരു ഡോക്​റെ കണ്ടിരുന്നു. ലെറ്റർ നൽകുന്നതിന്​​ മുന്നോടിയായി ഡോക്​ടർ കോവിഡ്​ ടെസ്​റ്റ്​​ നിർദ്ദേശിച്ചു. 26ന്​ താലൂക്ക്​ ആശുപത്രിയിൽ നിന്ന്​ ശ്രവമെടുത്ത്​ പരിശോധനക്ക്​ അയച്ചതോടെയാണ്​ ഇയാൾക്ക്​ കോവിഡ്​ ബാധയുണ്ടെന്ന വിവരമറിയുന്നത്​. ഇയാൾ പോയ സ്​ഥലങ്ങളും സ്​ഥാപനങ്ങളും സമ്പർക്കത്തിലേർ​െപ്പട്ടവരെയും ക​ണ്ടെത്താനുളള ശ്രമത്തിലാണ്​ പൊലീസും ആരോഗ്യവകുപ്പും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:corona virus​Covid 19Kerala News
News Summary - confirmed covid after completed quarantine
Next Story