Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2022 7:30 PM IST Updated On
date_range 15 July 2022 7:43 PM ISTറോഡില്‍ ബൈക്ക് തെന്നി നെഞ്ചിടിച്ച് വീണ് യുവാവ് മരിച്ചു
text_fieldsbookmark_border
തൃപ്പൂണിത്തുറ: മഴപെയ്തതിനെ തുടർന്ന് റോഡില്‍ ബൈക്ക് തെന്നി നെഞ്ചിടിച്ച് വീണ് യുവാവ് മരിച്ചു. തൃപ്പൂണിത്തുറ തെക്കുംഭാഗം ഗീതാഞ്ജലിയില്‍ ദാസ് ബാബുവിന്റെയും ഗീതയുടെയും മകന്‍ കിഷന്‍ രാജ് (28) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് 4 മണിയോടെ ഇരുമ്പനം മേല്‍പ്പാലത്തിലാണ് അപകടം. മഴ പെയ്തു കിടന്നതിനാല്‍ റോഡില്‍ ബൈക്ക് തെന്നി നെഞ്ചിടിച്ച് വീഴുകയായിരുന്നു. ഉടന്‍ തന്നെ കാക്കനാട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഭാര്യ: രേവതി. സഹോദരന്‍: ദര്‍ശന്‍. സംസ്‌കാരം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story