ലോറി തട്ടി ബൈക്ക് നിർത്തിയിട്ട വാഹനത്തിലിടിച്ചു; ബൈക്ക് യാത്രക്കാരൻ മരിച്ചു
text_fieldsബാലുശ്ശേരി: ടോറസ് ലോറി തട്ടി നിയന്ത്രണംവിട്ട ബൈക്ക് നിർത്തിയിട്ട മിനി ടിപ്പറിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ബാലുശ്ശേരി കരിയാത്തൻകാവ് ചങ്ങരത്ത് നാട്ടിൽ രഘുനാഥ് (56) ആണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ തിരുവങ്ങൂർ കുനിയിൽ കടവ് പാലത്തിനു സമീപമാണ് അപകടം.
തലക്ക് ഗുരുതരമായി പരിക്കേറ്റ രഘുനാഥിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കരിയാത്തൻ കാവിൽ പരേതരായ ദാമോദരൻ നായരുടെയും ദേവി അമ്മയുടെയും മകനാണ്.
ഭാര്യ: സ്മിത (ശിവപുരം സർവിസ് സഹകരണ ബാങ്ക്). മക്കൾ: ആദിത്യ ആർ. നാഥ് (ബിരുദ വിദ്യാർഥിനി), ആദിദേവ് (വിദ്യാർഥി, ശിവപുരം എച്ച്.എസ്.എസ്). സഹോദരങ്ങൾ: ഗീത, വസന്ത, സത്യ. കൊയിലാണ്ടി പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.