ഉറ്റവരില്ലാതെ മരണം; സംസ്കാരത്തിന് തുണയായി സാമൂഹികപ്രവർത്തകർ
text_fieldsഅമ്പലപ്പുഴ: കോവിഡ് ബാധിച്ച് മരിച്ച വയോധികെൻറ മൃതദേഹം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊതുശ്മശാനത്തിൽ അടക്കം ചെയ്തു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന കരുനാഗപ്പള്ളി സ്വദേശി കൃഷ്ണൻകുട്ടിയുടെ (65) മൃതദേഹമാണ് സംസ്കരിച്ചത്. കൃഷ്ണൻകുട്ടി മരിച്ചത് പത്രമാധ്യമങ്ങളിലൂടെയാണ് ബന്ധുക്കൾ അറിഞ്ഞത്.
15 വർഷംമുമ്പ് വീടുവിട്ടിറങ്ങിയ കൃഷ്ണൻകുട്ടി കടത്തിണ്ണയിലായിരുന്നു അന്തിയുറക്കം. മരണവിവരം അറിഞ്ഞ് മുത്തമകൻ പ്രഭാഷ് മൃതദേഹം എറ്റെടുക്കാൻ ആശുപത്രിയിലെത്തിയെങ്കിലും മറവുചെയ്യാൻ സ്വന്തമായി സ്ഥലമില്ലാതെ ആശങ്കയിലായി. പ്രഭാഷ് ഒറ്റമുറി വാടകവീട്ടിലാണ് താമസം. അമ്മയും സഹോദരങ്ങളും ചെന്നൈയിലാണ്. ആലപ്പുഴ നഗരസഭ ചെയർമാൻ സൗമ്യരാജ്, വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ എന്നിവരുടെ സഹായത്തോടുകൂടി ചുടുകാട്ടിലെ പൊതുശ്മശാനത്തിൽ കോവിഡ് മാനദണ്ഡമനുസരിച്ച് സംസ്കരിച്ചു.
യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡൻറ് നൂറുദ്ദീൻ കോയ, നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് നിസാർ വെള്ളാപ്പള്ളി, കളർകോട് മണ്ഡലം പ്രസിഡൻറ് മണി. വി. പിള്ള, ഹാഷിം വണ്ടാനം, അസർ അസ്ലം, പ്രവാസി കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡൻറ് ഉണ്ണി കൊല്ലംപറമ്പ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.