Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sept 2024 11:37 AM IST Updated On
date_range 20 Sept 2024 11:39 AM ISTവീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു; ഭാര്യക്കും മകനും പൊള്ളലേറ്റു
text_fieldsbookmark_border
ആര്യാട് (ആലപ്പുഴ): കിടപ്പുരോഗിയായ ഭാര്യയെ തീയിട്ട് കൊല്ലാൻ ശ്രമിച്ച ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. ആര്യാട് പഞ്ചായത്ത് പത്താം വാർഡ് തലവടി പള്ളിമുക്ക് ജങ്ഷന് സമീപം തേവൻകോട് വീട്ടിൽ ശ്രീകണ്ഠൻ (77) ആണ് ജീവനൊടുക്കിയത്.
വീട്ടിൽ ഉണ്ടായിരുന്ന ഭാര്യ ഓമന(73), മകൻ ഉണ്ണികൃഷ്ണൻ(43) എന്നിവർക്ക് പൊള്ളലേറ്റു. പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. പെട്രോൾ ഒഴിച്ച് വീടിന് തീയിട്ട ശേഷം ശ്രീകണ്ഠൻ ജീവനൊടുക്കുകയായിരുന്നു.
ആലപ്പുഴയിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. ഓമനയുടെ പൊള്ളൽ ഗുരുതരമാണ്. ഓമനയെയും മകനേയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുബ പ്രശ്നങ്ങളാകാം സംഭവത്തിന് പിന്നിലെന്ന് പറയപ്പെടുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story