Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭാര്യക്കും മകനു​മൊപ്പം...

ഭാര്യക്കും മകനു​മൊപ്പം പോകവേ ബൈക്കിൽ കാറിടിച്ച് യുവാവ് മരിച്ചു

text_fields
bookmark_border
ഭാര്യക്കും മകനു​മൊപ്പം പോകവേ ബൈക്കിൽ കാറിടിച്ച് യുവാവ് മരിച്ചു
cancel

ചവറ: ഭാര്യക്കും മകനു​മൊപ്പം പോകവേ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ പന്മന മനയിൽ മുരുന്തിയിൽ കിഴക്കതിൽ ബിജു (ശിങ്കാരി 39) ആണ് മരിച്ചത്.

ദേശീയപാതയിൽ കന്നേറ്റി പാലത്തിന് സമീപം കഴിഞ്ഞ ദിവസം വൈകീട്ട് ആയിരുന്നു അപകടം. ഭാര്യയും മകനുമായി കരുനാഗപ്പള്ളിയിലേക്ക് പോകുന്ന വഴി എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു.

ഉടൻ തന്നെ മൂവരേയും കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ബിജുവിൻ്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ഭാര്യ ശാലിനിയും മകൻ ആദിത്യനും ചികിത്സയിലാണ്. ബിജുവിൻ്റെ മറ്റൊരു മകൻ അർജുൻ. ചവറ പൊലീസ് കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathaccidentbike accident
News Summary - Man dies in a road accident
Next Story