Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബൈക്കപകടത്തിൽ ഒരാൾ...

ബൈക്കപകടത്തിൽ ഒരാൾ മരിച്ചു, നാലു പേർക്ക് പരിക്ക്; പരിക്കേറ്റവരുമായി പോയ ആംബുലൻസും അപകടത്തിൽപെട്ടു

text_fields
bookmark_border
ബൈക്കപകടത്തിൽ ഒരാൾ മരിച്ചു, നാലു പേർക്ക് പരിക്ക്; പരിക്കേറ്റവരുമായി പോയ ആംബുലൻസും അപകടത്തിൽപെട്ടു
cancel

ചങ്ങരംകുളം: സംസ്ഥാന പാതയിൽ ചങ്ങരംകുളം -തൃശൂർ റോഡിൽ ജാസ്ബാറിനു മുൻവശത്ത് ബൈക്കും സ്കൂട്ടറും കുട്ടിയിടിച്ച് ഒരാൾ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. ചങ്ങരംകുളം ചിയ്യാനൂർ സ്വദേശി കരിപ്പോട്ട് രവി (45) ആണ് മരണപ്പെട്ടത്.

കാഞ്ഞിയൂർ സ്വദേശികളായ ലത്തീഫ്, ഫൈസൽ, ചിയ്യാനൂർ സ്വദേശികളായ അനൂപ്, സജീവൻ എന്നിവരെ പരിക്കുകളോടെ തൃശൂർ ചങ്ങരംകുളം ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 7.45നായിരുന്നു അപകടം.

പരിക്കേറ്റവരുമായി പോയ ആംബുലൻസ് കോലിക്കരയിൽ മറ്റൊരപകടത്തിൽപെട്ടു. ആബുലൻസ് ഭാഗികമായി തകർന്നതിനെ തുടർന്ന് മറ്റൊരു ആംബുലൻസിൽ രോഗികളെ തൃശൂരിലേക്ക് കൊണ്ടുപോയി.

രേഖയാണ് മരണപ്പെട്ട രവിയുടെ ഭാര്യ. മക്കൾ: പുണ്യ, പൂജ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road accidentaccident
News Summary - Man dies in road accident
Next Story