Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട് വന്ദേഭാരത്...

കോഴിക്കോട് വന്ദേഭാരത് ഇടിച്ച് വയോധികന്‍ മരിച്ചു

text_fields
bookmark_border
Vandebharat
cancel

കോഴിക്കോട്: വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് വയോധികന്‍ മരിച്ചു. ചക്കുംകടവ് സ്വദേശി പള്ളിപുറായി അബ്ദുല്‍ ഹമീദാണ്(65) മരിച്ചത്. ഞായറാഴ്ച രാവിലെ കല്ലായി റെയില്‍വേ സ്‌റ്റേഷന് സമീപമാണ് സംഭവം.

അബ്ദുല്‍ ഹമീദിന് കേള്‍വിക്കുറവ് ഉണ്ടായിരുന്നെന്നാണ് വിവരം. ചക്കുംകടവില്‍വെച്ച് റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനിടെ വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

അബ്ദുല്‍ ഹമീദിന്റെ മൃതദേഹം നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

കഴിഞ്ഞ വര്‍ഷം കോഴിക്കോട് എലത്തൂരിലും വന്ദേഭാരത് എക്‌സ്പ്രസ് തട്ടി ഒരാള്‍ മരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Man diesVandebharatKozhikode
News Summary - man dies after being hit by Vandebharat in Kozhikode
Next Story