Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2023 6:54 PM IST Updated On
date_range 26 Feb 2023 6:54 PM ISTചൂണ്ടയിടാൻ പോയ യുവാവ് മുങ്ങി മരിച്ചു
text_fieldsbookmark_border
ആമ്പല്ലൂർ: ചൂണ്ടയിടാൻ പോയ യുവാവ് വെള്ളക്കെട്ടിൽ വീണ് മുങ്ങി മരിച്ചു. ചെങ്ങാലൂർ സ്നേഹപുരം വടക്കൂടൻ ചന്ദ്രശേഖരന്റെ മകൻ രാജേഷാണ് (തമ്പി-43) മരിച്ചത്. മുത്രത്തിക്കരയിലെ മണ്ണെടുത്ത കുഴിയിൽ ചൂണ്ടയിടുന്നതിനിടെ കാൽ വഴുതി വീണതാകാമെന്നാണ് നിഗമനം.
വെള്ളിയാഴ്ച രാവിലെയാണ് വീട്ടിൽനിന്ന് പോയത്. ഞായറാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് ബൈക്ക് ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. സ്വർണാഭരണ നിർമാണ തൊഴിലാളിയാണ്. അമ്മ: ചന്ദ്രിക. പുതുക്കാട് പൊലീസ് മേൽനടപടി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story