കവുങ്ങിൽ കയറുന്നതിനിടെ കടപുഴകി യുവാവ് മരിച്ചു
text_fieldsകോട്ടത്തറ: അടക്ക പറിക്കാൻ കവുങ്ങിൽ കയറുന്നതിനിടെ കടപുഴകി വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. കോട്ടത്തറ മാടക്കുന്ന് കോളനിയിലെ ഹരീഷാണ് (24) മരിച്ചത്.
വ്യാഴാഴ്ച രാവിലെ 11.30യോടെയാണ് അപകടം. പടിഞ്ഞാറത്തറ മൃഗാശുപത്രിക്ക് സമീപമുള്ള തോട്ടത്തിൽ അടക്ക പറക്കാൻ എത്തിയതായിരുന്നു ഹരീഷ്. കവുങ്ങിൽ കയറുന്നതിനിടെ മരം വേരോടെ കടപുഴകുകയായിരുന്നു.
കവുങ്ങിൽനിന്നും വീണ ഹരീഷിനെ സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയും അവിടെനിന്ന് വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും മരിച്ചു. പിതാവ്: പരേതനായ വർക്കി. മാതാവ്: ഉഷ. സഹോദരങ്ങൾ: അനീഷ്, ധന്യക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.