Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭർതൃവീട്ടിൽ ദലിത്...

ഭർതൃവീട്ടിൽ ദലിത് യുവതിയുടെ മരണം; ദുരൂഹതയെന്ന്​ പിതാവിന്‍റെ പരാതി

text_fields
bookmark_border
Suicide
cancel

ആമ്പല്ലൂര്‍: നെന്മണിക്കര മടവാക്കരയില്‍ ദലിത് യുവതി ഭര്‍തൃവീട്ടില്‍ മരണപ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ പുതുക്കാട് പൊലീസില്‍ പരാതി നല്‍കി. ആളൂര്‍ കണ്ണിക്കര അഖിലയുടെ (24) മരണത്തില്‍ ദുരൂഹതയുണ്ടെന്നുകാണിച്ച് പിതാവ്​ വാതേക്കാടന്‍ ഹരിദാസനാണ്​ പുതുക്കാട് പൊലീസില്‍ പരാതി നല്‍കിയത്. മടവാക്കര കോവാത്ത് അഖിലിന്‍റെ (27) പേരിലാണ് പരാതി. ഇക്കഴിഞ്ഞ മാര്‍ച്ച് 21നായിരുന്നു അഖിലുമായുള്ള അഖിലയുടെ വിവാഹം.

കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് അഖിലയെ അഖിലിന്‍റെ മടവാക്കരയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടതെന്ന് പരാതിയില്‍ പറയുന്നു. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചുവെന്നാണ് അഖിലിന്‍റെ ബന്ധുക്കള്‍ ഹരിദാസനെ അറിയിച്ചത്. അഖിലയുടെ വീട്ടുകാര്‍ എത്തുന്നതിന് മുമ്പേ മൃതശരീരം ഇറക്കി കിടത്തിയതായി ഹരിദാസന്‍ പരാതിയില്‍ പറയുന്നു.

പട്ടികജാതിയില്‍പ്പെട്ട അഖിലയുടെയും എഴുത്തച്ഛന്‍ വിഭാഗത്തില്‍പ്പെട്ട അഖിലിന്‍റയും വിവാഹം ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് നടന്നത്. മാട്രിമോണിയലില്‍ ഹരിദാസന്‍റെ കുടുംബക്കാര്‍ നല്‍കിയ പരസ്യം കണ്ടാണ് ഇരുവീട്ടുകാരുടെയും സമ്മതത്തോടെ അഖിലിന്‍റെ വീട്ടുകാര്‍ വിവാഹം ഉറപ്പിച്ചത്. അഖില്‍ പുനര്‍വിവാഹിതനാണ്. വിവാഹത്തിനുശേഷം ഭർതൃവീട്ടുകാരുമായി വാക്കുതര്‍ക്കം ഉണ്ടാവാറുണ്ടെന്നും ജാതിപേര് വിളിച്ച് അധിക്ഷേപിച്ചിരുന്നതായും അഖില പറഞ്ഞിരുന്നതായി ഹരിദാസന്‍ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police caseDalit youthsuicide
News Summary - Man files complaint against son in law's family
Next Story