പീഡന കേസിൽ വയോധികന് 106 വർഷം തടവ്
text_fieldsതളിപ്പറമ്പ്: പന്ത്രണ്ടുകാരിയെ വീട്ടിൽ കയറി ലൈംഗികാതിക്രമം നടത്തി പീഡിപ്പിച്ച കേസിൽ വയോധികന് 106 വർഷം തടവും പിഴയും ശിക്ഷ വിധിച്ചു. കുടിയാന്മല പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ പൊട്ടൻപ്ലാവ് സ്വദേശി ബാബു കുഴിപ്പലത്തിലിനെയാണ് (68) തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്.
2019നും 21നുമിടയിൽ പല തവണകളായി ബാബു പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. കുടിയാന്മല പൊലീസ് പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചുകടന്ന് ലൈംഗികാതിക്രമം നടത്തി പീഡിപ്പിച്ചുവെന്നാണ് കേസ്.
അന്നത്തെ കുടിയാന്മല ഇൻസ്പെക്ടർ എസ്. അരുൺ പ്രസാദാണ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. ഒമ്പതു വകുപ്പുകളിലായി ആകെ 106 വർഷം തടവും മൂന്നര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.