വനത്തിൽ വിറക് ശേഖരിക്കാൻ പോയ യുവാവിനെ കടുവ ആക്രമിച്ചുകൊന്നു
text_fieldsകോന്നി: വിറക് ശേഖരിക്കാൻ വനത്തിൽ പോയ യുവാവ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കോന്നി കൊക്കാത്തോട് കിടങ്ങിൽ കിഴക്കേതിൽ രവിയാണ് (42) മരിച്ചത്. ശരീരാവശിഷ്ടങ്ങൾ വനത്തിലെ വിവിധ ഭാഗങ്ങളിൽനിന്നായി കണ്ടെത്തി. കടുവയുടെ ആക്രമണത്തിലാണ് രവി കൊല്ലപ്പെട്ടതെന്ന് ഞായറാഴ്ച രാവിലെ 11ഒാടെ പൊലീസും വനം വകുപ്പും സ്ഥിരീകരിച്ചു.
ശനിയാഴ്ച രാവിലെ വീട്ടിൽനിന്ന് വിറക് ശേഖരിക്കാൻ പോയ രവി വൈകീട്ട് ആറുകഴിഞ്ഞിട്ടും തിരികെ എത്താത്തിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും തിരച്ചിൽ തുടങ്ങിയിരുന്നു. ഞായറാഴ്ച ഉൾവനത്തിൽ നടത്തിയ തിരച്ചിലിൽ 11ഒാടെ അപ്പൂപ്പൻതോട് ആനച്ചന്ത ഇലവുഭാഗത്ത് രവിയുടെ വലതുകൈയുടെ ഭാഗം കണ്ടു. പിന്നീട് ഇവിടെ നിന്ന് 25 മീറ്റർ താഴ്ചയിൽ തലയുടെ ഭാഗവും വലതുകാലിെൻറ ഭാഗവും കണ്ടെത്തി. ശരീരത്തിെൻറ ബാക്കി ഭാഗങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
റോഡ് നിരപ്പിൽനിന്ന് 10 മീറ്റർ അകലെയാണ് രവി ആദ്യം ആക്രമിക്കപ്പെട്ടത്. ഇവിടെ ഇദ്ദേഹത്തിെൻറ ഒരു ജോടി ചെരിപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതേ സ്ഥലത്ത് കടവയുമായി മൽപിടിത്തം നടത്തിയതിെൻറ ലക്ഷണങ്ങളുമുണ്ട്. കോന്നി എസ്.ഐ ബാബുവിെൻറ നേതൃത്വത്തിൽ നടപടി സ്വീകരിച്ചു. ജനവാസമേഖലയായ അപ്പൂപ്പൻതോട്, ആനച്ചന്ത, മണ്ണീറ തലമാനം ഭാഗത്ത് കടുവകളുടെ സാന്നിധ്യം സ്ഥിരീകരിച്ച വാർത്ത ‘മാധ്യമം’കഴിഞ്ഞ നവംബറിൽ റിപ്പോർട്ട് ചെയ്തിരുന്നു. കൃഷിപ്പണിക്കാരനായിരുന്നു രവി. ഭാര്യ: ബിന്ദു. മക്കളില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.