Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2020 12:51 PM IST Updated On
date_range 12 May 2020 12:51 PM ISTകുന്നംകുളം സ്വദേശി ദുബൈയിൽ കോവിഡ് ബാധിച്ച് മരിച്ചു
text_fieldsbookmark_border
കുന്നംകുളം: കോവിഡ് ബാധിച്ച് കുന്നംകുളം സ്വദേശി ദുബൈയിൽ മരിച്ചു. ചൊവ്വന്നൂർ കല്ലഴിക്കുന്ന് സ്വദേശി പുത്തൻകുളങ്ങര കൊച്ചുണ്ണിയുടെ മകൻ അശോക് കുമാർ (53) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു മരണം.
ദീർഘകാലമായി ദുബൈയിൽ വർക് ഷോപ്പ് ജീവനക്കാരനായിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് അവസാനമായി നാട്ടിൽ വന്നത്.
ഇത്തവണ വരാൻ ടിക്കറ്റുമായി ഒരുങ്ങിയിരിക്കുമ്പോഴാണ് വിമാനങ്ങൾ റദ്ദാക്കിയത്. സംസ്കാരം ദുബൈയിൽ നടക്കും. ഭാര്യ: വിജിത. മക്കൾ: ധനജയ്, മഹീന്ദ്രൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story